ആ​ധാ​ർ കാ​ർ​ഡു​ക​ൾ പു​തു​ക്കാൻ സം​വി​ധാ​ന​മൊ​രു​ക്ക​ണം
Thursday, October 29, 2020 10:02 PM IST
രാ​ജാ​ക്കാ​ട്: ര​ണ്ട് അ​ക്ഷ​യ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജാ​ക്കാ​ട് ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ആ​ധാ​ർ കാ​ർ​ഡു​ക​ൾ പു​തു​ക്കു​ന്ന​തി​ന് സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
ആ​ധാ​ർ സം​വി​ധാ​നം തു​ട​ങ്ങി​യ അ​വ​സ​ര​ത്തി​ൽ ആ​ധാ​ർ എ​ടു​ത്ത​പ്പോ​ൾ കു​ട്ടി​ക​ളാ​യി​രു​ന്ന പ​ല​ർ​ക്കും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആ​ധാ​ർ പു​തു​ക്കേ​ണ്ട​താ​യി വ​രു​ന്നു​ണ്ട്.
18 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ന​ച്ചാ​ലി​ലും 12 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള നോ​ർ​ത്ത് രാ​ജ​കു​മാ​രി​യി​ലു​മാ​ണ് അ​ടു​ത്ത് ആ​ധാ​ർ പു​തു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മു​ള്ള​ത്.
ഇ​വി​ടെ​യെ​ല്ലാം പോ​യാ​ൽ ആൾതി​ര​ക്കു​കാ​ര​ണം കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ടതായി വ​രു​ന്നു.
ഈ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് കു​റ​വാ​യ​തി​നാ​ൽ ടാ​ക്സി പി​ടി​ച്ചു​പോ​കേ​ണ്ട സാ​ഹ​ച​ര്യ​വു​മു​ണ്ട്.
അ​ടി​യ​ന്ത​ര​മാ​യി ആ​ധാ​ർ പു​തു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.