ഡി​എം​ഒ ഓ​ഫീസ് ധ​ർ​ണ ന​ട​ത്തി
Thursday, October 29, 2020 10:02 PM IST
ഇ​ടു​ക്കി: ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ബി​ല്ലി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, ചെ​റു​കി​ട മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി​ക​ളെ സം​ര​ക്ഷി​ക്കു​ക, പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി ഡി​എം​ഒ ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.
വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി ചെ​റു​തോ​ണി യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത് ക​ണ്ണ​ൻ, ജി​ല്ല സെ​ക്ര​ട്ട​റി ബ്രി​നി​ത റോ​ജ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജി​ല്ല​യി​ലെ മു​ഴു​വ​ൻ ലാ​ബു​ക​ൾ​ക്കു​മു​ന്പി​ലും ലാ​ബോ​റ​ട്ട​റി ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ഉ​പ​ജീ​വ​ന സ​മ​രം ന​ട​ത്തി.