സ്കൂ​ൾ കോ​ന്പൗണ്ടി​ൽ​നി​ന്ന് 300-ഓ​ളം ആ​ന്തൂ​റി​യം മോ​ഷ​ണം​പോ​യി
Thursday, October 29, 2020 10:02 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ന്യൂ​മാ​ൻ സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ ന​ട്ടു​പ​രി​പാ​ലി​ച്ചി​രു​ന്ന 300-ഓ​ളം ആ​ന്തൂ​റി​യം മോ​ഷ​ണം​പോ​യി. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു.
ക​ന​ത്ത​മ​ഴ​യി​ൽ ഇ​രു​ട്ടി​ന്‍റെ മ​റ​പ​റ്റി​യെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ വാ​ഹ​ന​ത്തി​ൽ ആ​ന്തൂ​റി​യം ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. വി​പ​ണി​യി​ൽ ന​ല്ല വി​ല​യു​ള്ള ചെ​ടി​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. മോ​ഷ്ടാ​ക്ക​ൾ സ്കൂ​ളി​ന്‍റെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് തൂ​ന്പ​പോ​ലു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ചെ​ടി​ക​ൾ പ​റി​ച്ച് വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.
ക​ർ​മ​ലീ​ത്ത സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​താ​ണ് ഇ​ടു​ക്കി​യി​ലെ ന്യൂ​മാ​ൻ എ​ൽ​പി സ്കൂ​ൾ. പൂ​ച്ചെ​ടി​ക​ൾ മോ​ഷ​ണം​പോ​യ സം​ഭ​വ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ​ടു​ക്കി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് മോ​ഷ​ണ​വു​മാ​യി ബ​ന്ധ​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്നെ​ന്ന് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ സെ​ലി​ൻ സി​എം​സി പ​റ​ഞ്ഞു.