കാ​ർ​ഡ​മം ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ണ്‍​ലൈ​ൻ ലേ​ലം ഇ​ന്നു​മു​ത​ൽ
Thursday, October 29, 2020 10:02 PM IST
ക​ട്ട​പ്പ​ന: വ​ണ്ട​ൻ​മേ​ട് കാ​ർ​ഡ​മം ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഏ​ല​ക്ക വി​ല്പ​നയ്​ക്ക് പു​തി​യ ഓ​ണ്‍​ലൈ​ൻ ലേ​ലം ആ​രം​ഭി​ക്കു​മെ​ന്ന് അ​സോ​സി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​സോ​സി​യേ​ഷ​ന്‍റെ കി​ഴി​ൽ ആ​രം​ഭി​ച്ച ഇ​ടു​ക്കി പ്രോ​ഗ്ര​സീ​വ് സ്പൈ​സ​സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ കി​ഴി​ലാ​ണ് ഇ​ന്നു​മു​ത​ൽ പു​തി​യ ഓ​ണ്‍​ലൈ​ൻ ലേ​ലം ആ​രം​ഭി​ക്കു​ന്ന​ത്.
കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടു​ത്ത​നാ​ളി​ൽ പു​റ​പ്പെ​ടു​വി​ച്ച ഓ​ർ​ഡി​ൻ​സ് പ്ര​കാ​രം ( ദി ​ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ് ട്രേ​ഡ് ആ​ൻ​ഡ് കൊ​മേ​ഴ്സ് പ്രൊ​മോ​ഷ​ൻ ആ​ൻ​ഡ് ഫെ​സി​ലി​റ്റേ​ഷ​ൻ ഓ​ർ​ഡി​ന​ൻ​സ് 2020) ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ രാ​ജ്യ​ത്തെ​വി​ടെ​യും യ​ഥേ​ഷ്ടം വി​റ്റ​ഴി​ക്കാ​ൻ ക​ഴി​യും. ഈ ​നി​യ​മ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് പു​തി​യ ഓ​ണ്‍​ലൈ​ൻ ക​ന്പ​നി രൂ​പി​ക​രി​ച്ച​ത്.
ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ച്ചു മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ പു​തി​യ ഓ​ണ്‍​ലൈ​ൻ വി​ല്പ​ന​യി​ലൂ​ടെ പ​ണം ല​ഭി​ക്കും. നി​ല​വി​ൽ 21 ദി​വ​സം ക​ഴി​ഞ്ഞാ​ലേ ക​ർ​ഷ​ക​ർ​ക്ക് ഏ​ല​ക്ക വി​റ്റ പ​ണം ല​ഭി​ക്കൂ. പ​ണം നേ​ര​ത്തെ വേ​ണ്ട ക​ർ​ഷ​ക​ർ 24 ശ​ത​മാ​നം പ​ലി​ശ ന​ൽ​കി​യാ​ലേ ഇ​പ്പോ​ൾ പ​ണം കി​ട്ടൂ. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച് ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ ഉ​ത്പ​ന്നം വി​റ്റ​ഴി​ച്ചാ​ൽ മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം ന​ൽ​ക​ണം.
വ്യാ​പാ​രി​ക​ൾ​ക്ക് ലോ​ക​ത്തി​ന്‍റെ ഏ​തു​ഭാ​ഗ​ത്തു​നി​ന്നും ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഇ​പ്പോ​ൾ സ്പൈ​സ​സ് പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ലേ​ല​ത്തി​ൽ അ​ന്പ​തി​ൽ​താ​ഴെ വ്യാ​പാ​രി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കാ​നും പു​തി​യ ഓ​ണ്‍​ലൈ​ൻ ലേ​ല​സം​വി​ധ​ന​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കാ​ർ​ഡ​മം ഗ്രോ​വേ​ഴ്സ് അ​സോ​സി​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ൻ വ​ർ​ഗീ​സ്, പി.​സി. മാ​ത്യു, സ​ജി വ​ർ​ഗീ​സ്, ജ​യിം​സ് മ​ത്താ​യി, സി​ബി കി​ഴ​ക്കേ​മു​റി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.