ലൂ​സി തോ​മ​സി​ന് മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​യ്ക്കു​ള്ള പു​ര​സ്കാ​രം
Thursday, October 29, 2020 10:01 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​യ്ക്കു​ള്ള പു​ര​സ്കാ​രം ക​ട്ട​പ്പ​ന പി​രി​യാ​നി​ക്ക​ൽ ലൂ​സി തോ​മ​സി​ന്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യി​ലെ ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി വി​ഭാ​ഗ​ത്തി​ലാ​ണ് വീ​ട്ട​മ്മ​യ്ക്ക് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് ലൂ​സി​യെ പ​രി​ഗ​ണി​ച്ചി​ട്ടു​മു​ണ്ട്.

വീ​ട്ടു​വ​ള​പ്പി​ലും പ​റ​ന്പി​ലു​മാ​യി 30 -ൽ​പ​രം പ​ച്ച​ക്ക​റി​ക​ളാ​ണ് വീ​ട്ട​മ്മ സ്വ​ന്ത​മാ​യി കൃ​ഷി​ചെ​യ്ത് വി​ള​വെ​ടു​ക്കു​ന്ന​ത്. പാ​വ​ൽ, പ​ട​വ​ലം, അ​ച്ചി​ങ്ങ പ​യ​ർ, ബീ​ൻ​സ്, വ​ഴു​ത​ന, വെ​ണ്ട​യ്ക്ക, കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട്, കാ​ബേ​ജ്, കൈ​യി​ൽ, ചീ​ര, ത​ക്കാ​ളി, ഉ​ള്ളി, സ​വോ​ള, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, മ​ത്ത​ങ്ങ, കോ​വ​യ്ക്ക, ഉ​രു​ള​ക്കി​ഴ​ങ്ങ്, ചേ​ന, ചേ​ന്പ്, ഏ​ത്ത​വാ​ഴ, ഇ​ഞ്ചി, മ​ഞ്ഞ​ൾ, കാ​ന്താ​രി, കു​ന്പ​ള​ങ്ങ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

വീ​ട്ടി​ലെ ആ​വ​ശ്യ​ത്തി​നു​ള്ള എ​ല്ലാ​യി​നം പ​ച്ച​ക്ക​റി​ക​ളും സ്വ​ന്ത​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നാ​ൽ മൂ​ന്നു​വ​ർ​ഷ​മാ​യി പു​റ​ത്തു​നി​ന്ന് പ​ച്ച​ക്ക​റി​ക​ൾ ഒ​ന്നും വാ​ങ്ങു​ന്നി​ല്ല. ബ​ന്ധു​ക്ക​ൾ​ക്കും അ​യ​ൽ​വാ​സി​ക​ൾ​ക്കും ന​ൽ​കി മി​ച്ച​മു​ള്ള​ത് ക​ട്ട​പ്പ​ന​യി​ലെ കാ​ർ​ഷി​ക വി​പ​ണി​യി​ലേ​ക്കും ന​ൽ​കും. ജൈ​വ കൃ​ഷി​രീ​തി അ​വ​ലം​ബി​ക്കു​ന്ന​തി​നാ​ൽ ശ​രീ​ര​ത്തി​നും ഏ​റെ ഗു​ണ​പ്ര​ദ​മാ​ണ്. വ​ള​മാ​യി പ​ച്ചി​ല​ക​ൾ​ക്കു​പു​റ​മെ വേ​പ്പി​ൻ പി​ണ്ണാ​ക്കും ചാ​ണ​ക​വും മ​ണ്ണി​ര ക​ന്പോ​സ്റ്റു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കീ​ട​രോ​ഗ പ്ര​തി​രോ​ധ​ത്തി​നാ​യി വേ​പ്പി​ൻ പി​ണ്ണാ​ക്കും വേ​പ്പെ​ണ്ണ​യും വെ​ളു​ത്തു​ള്ളി ക​ഷാ​യ​വും ഉ​പ​യോ​ഗി​ക്കു​ന്നു. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് കൃ​ഷി കൂ​ടു​ത​ൽ പ​രി​പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്തു.
ക​ട്ട​പ്പ​ന കൃ​ഷി ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നീ​ഷ് പി. ​കൃ​ഷ്ണ​ൻ, സു​രേ​ഷ് നി​ലാം​ബ​രി, സോ​ണി ജോ​സ​ഫ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് ലൂ​സി കൃ​ഷി ന​ട​ത്തി​യ​ത്.

ഹ​രി​ത ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് കെ.​വി. മ​ധു, റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്കു​ട്ടി എ​ന്നി​വ​ർ ലൂ​സി​യെ അ​ഭി​ന​ന്ദി​ച്ചു. ഭ​ർ​ത്താ​വ് തോ​മ​സ് ജോ​സ്, മ​ക​ൻ അ​മ​ൽ എ​ന്നി​വ​രും കൃ​ഷി​യി​ൽ ലൂ​സി​യെ സ​ഹാ​യി​ക്കു​ന്നു​ണ്ട്.