പെ​ട്ടി​മു​ടി ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ഭൂ​മി കൈ​മാ​റും
Thursday, October 29, 2020 10:01 PM IST
മൂ​ന്നാ​ർ: ​പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന ഭൂ​മി​യു​ടെ കൈ​മാ​റ്റം കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ന​ട​ക്കും.​ ന​വം​ബ​ർ ഒ​ന്നി​നു കു​റ്റി​യാ​ർ​വാ​ലി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് ഭൂ​മി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. റ​വ​ന്യൂ വ​കു​പ്പ് ക​ണ്ടെ​ത്തി​യ എ​ട്ടു പേ​ർ​ക്കാ​ണ് ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​ത്. കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ട്ട കു​റ്റി​യാ​ർ​വാ​ലി​യി​ലെ സ​ർ​വേ ന​ന്പ​ർ 1264-ൽ ​പ്പെ​ട്ട 50 സെ​ന്‍റ് ഭൂ​മി​യാ​ണ് എ​ട്ടു പേ​ർ​ക്കാ​യി അ​നു​വ​ദി​ക്കു​ന്ന​ത്. ​അ​ഞ്ചു സെ​ന്‍റ് ഭൂ​മി​യു​ടെ പ​ട്ട​യ​വും ഇ​തോ​ടൊ​പ്പം ത​ന്നെ ന​ൽ​കും.​
ശ​ര​ണ്യ, അ​ന്ന​ല​ക്ഷ്മി, സീ​താ​ല​ക്ഷ്മി, പ​ള​നി​യ​മ്മ, ഹേ​മ​ല​ത, ക​റു​പ്പാ​യി, മു​രു​കേ​ശ​ൻ, മ​ല​യ​മ്മാ​ൾ എ​ന്നി​വ​ർ​ക്കാ​ണ് ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​ത്. 1964 ലെ ​ഭൂ​പ​തി​വ് ച​ട്ട പ്ര​കാ​ര​മാ​ണ് ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​ത്. അ​തേസ​മ​യം പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള നാ​ലുപേ​രെ മ​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്‌ടർ സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.​ ദേ​വി​കു​ളം സ​ബ് ക​ള​ക്‌ടർ പ്രേം​കൃ​ഷ്ണ​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.​ സ​ർ​ക്കാ​രി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ല​ഭി​ക്കു​വാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം സ​ർ​ക്കാ​രി​ന്‍റെ മു​ന്പാ​കെ സ​മ​ർ​പ്പി​ച്ച​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​ദി​നേ​ഷ്കു​മാ​ർ, പ്രി​യ​ദ​ർ​ശി​നി, കാ​ർ​ത്തി​ക്, ക​സ്തൂ​രി എ​ന്നി​വ​രെ​യാ​ണ് ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത്.
സ​ർ​ക്കാ​ർ കൈ​മാ​റു​ന്ന ഭൂ​മി​യി​ൽ കെ​ഡി​എ​ച്ച്പി ക​ന്പ​നി ന​ൽ​കു​ന്ന തു​ക ഉ​പ​യോ​ഗി​ച്ച് വീ​ടു നി​ർ​മാ​ണ​വും ഉ​ട​ൻ ആ​രം​ഭി​ക്കും.