കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്
Thursday, October 29, 2020 9:57 PM IST
മൂ​ല​മ​റ്റം: കാ​ർ നൂ​റ​ടി താ​ഴ്ച​യി​ൽ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് കു​ടും​ബ​ത്തി​ലെ എ​ട്ടു പേ​ര​ട​ങ്ങു​ന്ന സം​ഘം ഇ​ടു​ക്കി​ക്ക് പോ​യി തി​രി​കെ വ​രു​ന്പോ​ൾ തൊ​ടു​പു​ഴ -പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ ക​രി​പ്പ​ല​ങ്ങാ​ടി​ന് സ​മീ​പം തു​ന്പ​ച്ചി​യി​ൽ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. കു​ള​മാ​വ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.