പ്രതി​ക​ളെ വി​ട്ട​യ​ച്ചു
Thursday, October 29, 2020 9:57 PM IST
തൊ​ടു​പു​ഴ : ഹോ​ട്ട​ൽ​മു​റി​യി​ൽ നി​ന്നും ക​ഞ്ചാ​വ് പി​ടി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ കോ​ട​തി വി​ട്ട​യ​ച്ചു. ത​മി​ഴ്നാ​ട് ക​ന്പ​ത്തു നി​ന്നും ട്രെ​യി​നി​ൽ കോ​ട്ട​യ​ത്ത് മാ​ലി ഹോ​ട്ട​ൽ മു​റി​യി​ൽ വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 5.06 കി​ലോ ഉ​ണ​ക്ക ക​ഞ്ചാ​വ് പി​ടി കൂ​ടി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ കൊ​ന്ന​ത്ത​ടി മു​ക്കു​ടം മാ​വ​നാ​ൽ എ​ച്ച്. ശി​വ​ദാ​സ്, പ​ണി​ക്ക​ൻ​കു​ടി അ​രീ​ക്ക​ൽ സൗ​മ്യാ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രെ​യാ​ണ് തൊ​ടു​പു​ഴ നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി നി​ക്സ​ണ്‍ എം. ​ജോ​സ​ഫ് വി​ട്ട​യ​ച്ച​ത്.
കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​ഐ​യാ​ണ് 2018 മാ​ർ​ച്ച് നാ​ലി​ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി അ​ഡ്വ. ബാ​ബു സെ​ബാ​സ്റ്റ്യ​ൻ നി​ര​പ്പേ​ൽ, ടാ​ജ്‌ലി ടോം ​എ​ന്നി​വ​ർ ഹാ​ജ​രാ​യി.

അധ്യയനവർഷാരംഭ സമ്മേളനം ഉ​ദ്ഘാ​ട​നം ചെ​യ്തു

മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്സ് അ​ക്കാ​ദ​മി​യി​ലെ അ​ധ്യയ​ന വ​ർ​ഷാ​രം​ഭ സ​മ്മേ​ള​നം ഡ​യ​റ​ക്ട​ർ റ​വ.​ഡോ. തോ​മ​സ് വെ​ങ്ങാ​ലു​വ​ക്കേ​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ ഡോ.​ബെ​ന്നി കു​ര്യാ​ക്കോ​സ്, ഫാ. ​ലി​ജോ കൊ​ച്ചു​വീ​ട്ടി​ൽ, ഡോ.​മാ​ർ​ട്ടി​ൻ ബാ​ബു പ​ന​യ്ക്ക​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​എ​സ്.​സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.