മു​ള്ള​രി​ങ്ങാ​ട്ട് ബാ​ങ്ക് ശാ​ഖ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തമാകുന്നു
Thursday, October 29, 2020 9:57 PM IST
വ​ണ്ണ​പ്പു​റം: വി​ക​സ​ന​ത്തി​നാ​യി കാ​തോ​ർ​ക്കു​ന്ന മു​ള്ള​രി​ങ്ങാ​ട്ടി​ൽ ബാ​ങ്ക് ശാ​ഖ​യു​ടെ സേ​വ​നം അ​ന്യം. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റ പ​കു​തി​യി​ലേ​റെ പ്ര​ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന മു​ള്ള​രി​ങ്ങാ​ടി​ന്‍റ വി​ക​സ​ന​ത്തി​ൽ ബാ​ങ്ക് അ​നി​വാ​ര്യ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നെ​ങ്കി​ലും അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
ഇ​വി​ടു​ത്തു​കാ​ർ​ക്ക് ഏ​തെ​ങ്കി​ലും ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് വ​ണ്ണ​പ്പു​റ​ത്തെ​ത്തേ​ണ്ട ദു​ര​വ​സ്ഥ​യാ​ണു​ള്ള​ത്. എ​ന്നാ​ൽ ഇ​വി​ടെ​യെ​ത്താ​ൻ ആ​കെ​യു​ള്ള മാ​ർ​ഗം കോ​ട്ട​പ്പാ​റ വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന ഏ​ക ക​ഐ​സ്ആ​ർ​ടി​സി ബ​സ് മാ​ത്ര​മാ​ണ്. ദി​വ​സം ര​ണ്ടു ത​വ​ണ മാ​ത്ര​മാ​ണ് ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
ബാ​ങ്ക് വേ​ണം എ​ന്ന ആ​വ​ശ്യ​ത്തി​ൽ നി​ന്ന് ഇ​നി പി​ന്നോ​ട്ടി​ല്ലെ​ന്നാ​ണ് മു​ള്ള​രി​ങ്ങാ​ടു​കാ​ർ പ​റ​യു​ന്ന​ത്. വ​ണ്ണ​പ്പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്ബി​ഐ ശാ​ഖ രേ​ഖ​ക​ളി​ൽ ഇ​പ്പോ​ഴും അ​റി​യ​പ്പെ​ടു​ന്ന​ത്് മു​ള്ള​രി​ങ്ങാ​ട് ശാ​ഖ എ​ന്നാ​ണ്.
എ​സ്ബി​ഐ അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ നി​ന്ന് മു​ള്ള​രി​ങ്ങാ​ടി​നെ ഒ​ഴി​വാ​ക്കി​യാ​ൽ മ​റ്റ് ബാ​ങ്കു​ക​ൾ ഇ​വി​ടെ ശാ​ഖ ആ​രം​ഭി​ക്കാ​ൻ ത​യാ​റാ​കും. ഇ​തി​നുവേ​ണ്ടി നാ​ട്ടു​കാ​ർ ബ്ലോ​ക്ക് ലെ​വ​ൽ ബാ​ങ്കിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ ലീ​ഡ് ബാ​ങ്ക്മാ​നേ​ജ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.
ഗ​താ​ഗ​ത, കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ലെ അ​നു​കൂ​ല സാ​ഹ​ച​ര്യ​വും വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും ക​ണ​ക്കി​ലെ​ടു​ത്ത് ബാ​ങ്ക് ശാ​ഖ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​മെ​ന്ന് പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു.