കോ​വി​ഡ് നി​യ​ന്ത്ര​ണം! പ്ര​ചാ​ര​ണ​ത്തി​നു ചി​ഹ്നം പ​തി​ച്ച മാ​സ്കുക​ൾ
Wednesday, October 28, 2020 11:08 PM IST
തൊ​ടു​പു​ഴ: ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ത്ത​വ​ണ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​വും.

നോ​ട്ടീ​സു​ക​ളും ചി​ഹ്ന​ങ്ങ​ളും സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്ര​ങ്ങ​ളും ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന ല​ഘു​ലേ​ഖ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വീ​ടു​ക​ളി​ൽ പ്ര​ചാ​ര​ണ ഉ​പാ​ധി​ക​ളാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. അ​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​യെ​യും ചി​ഹ്ന​ത്തെ​യും വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ തേ​ടേ​ണ്ടി വ​രും. അ​തി​നാ​ൽ ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ട്രെൻ​ഡാ​യി മാ​റാ​നി​ട​യു​ള്ള​ത് സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്ര​വും ചി​ഹ്ന​വും പ​തി​ച്ചി​രി​ക്കു​ന്ന മാ​സ്ക്കു​ക​ളാ​യി​രി​ക്കും.

തൊ​ടു​പു​ഴ​യി​ലെ ഡി​ജി​റ്റ​ൽ പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​മാ​യ സൈ​ൻ ഇ​ൻ ലേ​സ​ർ ഡി​ജി​റ്റ​ൽ പ്രി​ന്‍റിം​ഗി​ൽ വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം പ​തി​പ്പി​ച്ച മാ​സ്കു​ക​ൾ ത​യാ​റാ​കു​ക​യാ​ണ്. കൈ​പ്പ​ത്തി​യും താ​മ​ര​യും അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്ര​വും ര​ണ്ടി​ല​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ഹ്ന​ങ്ങ​ൾ പ​തി​പ്പി​ച്ച മാ​സ്ക്കു​ക​ളാ​ണ് അ​ണി​യ​റ​യി​ൽ ത​യാ​റാ​കു​ന്ന​ത്.​കോ​ട്ട​ണ്‍ തു​ണി​യി​ലാ​ണ് ര​ണ്ട് ല​യ​ർ മാ​സ്ക്കു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. പാ​ർ​ട്ടി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം മാ​സ്കു​ക​ൾ ത​യാ​റാ​ക്കി ന​ൽ​കും.

ഇ​പ്പോ​ൾ ചി​ഹ്നം പ​തി​പ്പി​ച്ച മാ​സ്ക്കു​ക​ൾ​ക്കാ​ണ് ഓ​ർ​ഡ​റു​ക​ൾ ല​ഭി​ക്കു​ന്ന​തെ​ന്ന് സ്ഥാ​പ​ന ഉ​ട​മ കെ.​വി.​ ബൈ​ജു പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം വ്യ​ക്ത​മാ​കു​ന്ന​തോ​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്ര​വും പ​തി​പ്പി​ച്ച മാ​സ്ക്കു​ക​ളും നി​ർ​മി​ക്കാ​നാ​രം​ഭി​ക്കും.

സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്ര​വും ചി​ഹ്ന​വും പ​തി​പ്പി​ച്ച മാ​സ്ക്കി​ന് ഈ ​കോ​വി​ഡ് കാ​ല​ത്ത് വ​ൻ ഡി​മാ​ന്‍റാ​യി​രി​ക്കു​മെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ ക​ണ​ക്കു കൂ​ട്ടി​ൽ. പ​ത്തു രൂ​പ​യ്ക്കു ന​ൽ​കു​ന്ന ര​ണ്ട് ല​യ​ർ മാ​സ്ക്കി​നു പു​റ​മെ അ​ഞ്ച് ല​യ​ർ​മാ​സ്ക്കു​ക​ളും നി​ർ​മി​ക്കു​ന്നു​ണ്ടെ​ന്ന് ബൈ​ജു പ​റ​യു​ന്നു.
വീ​ടു​ക​ളി​ൽ മാ​സ്ക്ക് വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്നു​ള്ള​താ​ണ് പു​തി​യ പ്ര​ചാ​ര​ണ ത​ന്ത്രം ആ​വി​ഷ്ക്ക​രി​ക്കാ​ൻ കാ​ര​ണം.