ജാ​ഗ്ര​താദി​നം ആ​ച​രി​ച്ചു
Wednesday, October 28, 2020 11:08 PM IST
ക​രി​ങ്കു​ന്നം: നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രി​ങ്കു​ന്നം കോ​സ്മോ​പോ​ളി​റ്റ​ൻ ലൈ​ബ്ര​റി​യി​ൽ ജാ​ഗ്ര​താദി​നം ആ​ച​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജി​മ്മി മ​റ്റ​ത്തി​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.​നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ഹ​രി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യു​ട്ടീ​വം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​എം.​ബാ​ബു​വി​നെ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സു​നി​ൽ തോ​മ​സ് ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി ബാ​ബു എ​ബ്ര​ഹാം, ബി​ബി പൈ​ന്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​വി​ഡും ജാ​ഗ്ര​ത​യും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ഉ​പ​ന്യാ​സ മ​ൽ​സ​ര​ത്തി​ൽ അ​മ​ൽ സ​ജി (നി​ർ​മ​ല കോ​ള​ജ് മൂ​വാ​റ്റു​പു​ഴ), അ​ല​ക്സി ബി​നു (സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ൾ ക​രി​ങ്കു​ന്നം) എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി.