ഉ​ത്പാ​ദ​ന​ക്കു​റ​വ് കൊ​ക്കോ ക​ർ​ഷ​ക​ർ​ക്കു തി​രി​ച്ച​ടി​യാ​കു​ന്നു
Wednesday, October 28, 2020 11:08 PM IST
അ​ടി​മാ​ലി: ക​ർ​ഷ​ക സ്വ​പ്ന​ങ്ങ​ൾ നി​റം​കെ​ടു​ത്തി കൊ​ക്കോ കൃ​ഷി. ഹൈ​റേ​ഞ്ചി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു കൊ​ക്കോ കൃ​ഷി. എ​ന്നാ​ൽ കു​റ​ച്ചു നാ​ളു​ക​ളാ​യി മെ​ച്ച​പ്പെ​ട്ട വി​ള​വ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ കൊ​ക്കോ ക​ർ​ഷ​ക​ർ നി​രാ​ശ​യി​ലാ​ണ്.
നി​ല​വി​ൽ അ​ന്പ​തി​നു മു​ക​ളി​ലാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും കൊ​ക്കോ​യു​ടെ സം​ഭ​ര​ണ​വി​ല. ഏ​റെ നാ​ളാ​യി താ​ഴ്ന്നു​നി​ന്നി​രു​ന്ന സം​ഭ​ര​ണ​വി​ല​യി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​യെ​ങ്കി​ലും കൊ​ക്കോ ഉ​ത്പാ​ദ​ന​മി​ല്ല.

മ​ഴ​ക്കാ​ല​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി കൊ​ക്കോ​യ്ക്ക് മെ​ച്ച​പ്പെ​ട്ട വി​ള​വ് ല​ഭി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി മ​ഴ​ക്കാ​ല​ത്ത് കാ​യ്ക​ൾ ചീ​ഞ്ഞു​പോ​കു​ന്ന​ത് വി​ള​വി​നെ ബാ​ധി​ക്കു​ന്നു. വേ​ന​ൽ​ക്കാ​ല​ത്ത് പൂ​ക്ക​ൾ ക​രി​ഞ്ഞു​പോ​കു​ന്ന​തും ഉ​ത്പാ​ദ​ന ഇ​ടി​വി​ന് ഇ​ട​വ​രു​ത്തു​ന്നു.
വി​ള​വു​ള്ള​പ്പോ​ൾ വി​ല​യും വി​ല​യു​ള്ള​പ്പോ​ൾ വി​ള​വു​മി​ല്ലെ​ന്ന അവസ്ഥയിലാണ് കർഷകർ. വ​രു​മാ​ന മാ​ന്ദ്യം നേ​രി​ട്ട​തോ​ടെ പ​ല ക​ർ​ഷ​ക​രും കൊ​ക്കോ കൃ​ഷി​യി​ൽ​നി​ന്നും പി​ന്നാ​ക്കം പോ​കു​ക​യാ​ണ്.