പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ം ന​ട​ത്തി
Wednesday, October 28, 2020 11:07 PM IST
തൊ​ടു​പു​ഴ: സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെഎസ്‌യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ.​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു .ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, ജി​യോ മാ​ത്യു, ബി​ലാ​ൽ സ​മ​ദ്, ജ​സ്റ്റി​ൻ ചെ​കി​ടി, സി.​എ​സ്.​വി​ഷ്ണു​ദേ​വ്, ഫ​സ​ൽ സു​ലൈ​മാ​ൻ, ടോ​മി പാ​ല​യ്ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ക​ട​ന​ത്തി​ന് കെഎസ്‌യു നേ​താ​ക്ക​ളാ​യ അ​ന​സ് ജി​മ്മി, ഫ​സ​ൽ അ​ബ്ബാ​സ്, റ​ഹ്മാ​ൻ ഷാ​ജി, അ​ൽ​ത്താ​ഫ് സു​ധീ​ർ, സെ​ബി​ൻ ജോ​യി, അ​ൽ​ഫോ​ണ്‍​സ് ചാ​ക്കോ, ഷാ​ബി​ർ ഷാ​ജി, ബ്ല​സ​ണ്‍ ബേ​ബി, അ​ന​സ​ൽ റ​ഷീ​ദ്, ബാ​ദു​ഷ, ജ​സിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി