ഒ​ന്നേ​കാ​ൽ ല​ക്ഷ​വും പി​ന്നി​ട്ട് ജി​ല്ല​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന
Wednesday, October 28, 2020 11:04 PM IST
തൊ​ടു​പു​ഴ:​ ജി​ല്ല​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണം ഒ​ന്നേ​കാ​ൽ ല​ക്ഷം പി​ന്നി​ട്ടു.​ ഇ​തു​വ​രെ 1,32,077 പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 6,730 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.​ഇ​തി​ൽ 1718 പേ​ർ നി​ല​വി​ൽ ചി​കി​ൽ​സ​യി​ലു​ണ്ട്.​ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച് ഏ​ഴു​പേ​ർ മ​ര​ണ​മ​ട​ഞ്ഞെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്.​ എ​ന്നാ​ൽ അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം ഇ​തി​ൽ​കൂ​ടു​ത​ലാ​ണ്.​

തി​ങ്ക​ളാ​ഴ്ച തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ലെ എ​സ്ഐ സി.​കെ.​ രാ​ജു കൊ​റോ​ണ ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.​ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​യു​ന്ന ര​ണ്ടാ​മ​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​ദ്ദേ​ഹം. ​നേരത്തേ ഇ​ടു​ക്കി സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്ഐ​യാ​യി​രു​ന്ന പൂ​ച്ച​പ്ര സ്വ​ദേ​ശി സി.​പി.​ അ​ജി​ത​ൻ ജൂ​ലൈ 31നു ​കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.​ ജി​ല്ല​യി​ൽ നി​ല​വി​ൽ 402 പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്.​

അ​തേസ​മ​യം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.​ ഇ​തു ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ഭ്രാ​ന്തി കു​റ​ഞ്ഞ​തോ​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ആ​ളു​ക​ൾ ത​യാ​റാ​കാ​ത്ത​താ​ണ് രോ​ഗ​വ്യാ​പ​ന​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല​യി​ലെ ഉ​ത്രം റ​സി​ഡ​ൻ​സി, തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി, ഇ​ടു​ക്കി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി, എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പൈ​നാ​വ്, എം​ആ​ർ​എ​സ് കു​ട്ടി​ക്കാ​നം, ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, മു​ട്ടം, മൂ​ന്നാ​ർ​വാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​യാ​ണ് രോ​ഗ​ബാ​ധി​ത​ർ നി​ല​വി​ൽ ക​ഴി​യു​ന്ന​ത്.20 പേ​ർ മ​റ്റു​ജി​ല്ല​ക​ളി​ലും ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.​ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്ര​വ​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന​തു നേ​ട്ട​മാ​ണ്.

​നേരത്തേ കോ​ട്ട​യ​ത്തെ ലാ​ബി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്.​ ഇ​തു പ​രി​ശോ​ധ​നാഫ​ലം യ​ഥാ​സ​മ​യം ല​ഭി​ക്കു​ന്ന​തി​നു കാ​ല​താ​മ​സം നേ​രി​ടു​ക​യും കൂ​ടു​ത​ൽ​പ്പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ അ​തേസ​മ​യം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നു ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഗ​സ​റ്റ​ഡ് റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ സെ​ക്‌ടറ​ൽ ഓ​ഫീ​സ​ർ​മാ​രാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.​

ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു​ണ്ട്.​വ ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റു​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി​പ്പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.​ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ജി​ല്ല​യി​ൽ നി​ര​വ​ധി​പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രു​ന്നു​ണ്ട്.