മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സ​മ​രം ഉ​പേ​ക്ഷി​ച്ചു
Tuesday, October 27, 2020 9:51 PM IST
ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ൻ​പി​ൽ മു​രി​ക്കാ​ശേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്നു ന​ട​ത്താ​നി​രു​ന്ന സ​മ​രം പി​ൻ​വ​ലി​ച്ച​താ​യി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും വ്യാ​പാ​ര ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​സോ​സി​യേ​ഷ​ൻ നി​ൽ​പു​സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്.
ഹൈ​ക്കോ​ട​തി വി​ധി​യും പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ​ങ്ങ​ളും മാ​നി​ക്കാ​തെ ആ​വ​ശ്യ​മി​ല്ലാ​ത്ത രേ​ഖ​ക​ൾ ലൈ​സ​ൻ​സി​നു​വേ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ളെ അ​നാ​വ​ശ്യ​മാ​യി പീ​ഡി​പ്പി​ക്കു​ന്ന വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യു​മാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.
വ്യാ​പാ​രി​ക​ൾ ന​ൽ​കി​യ സ​മ​ര​പ്ര​ഖ്യാ​പ​ന നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജു ന​ട​ത്തി​യ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യി​ലാ​ണ് സ​മ​രം ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യ​ത്. വ്യാ​പാ​ര ലൈ​സ​ൻ​സി​നാ​യി അ​പേ​ക്ഷ കി​ട്ടി​യാ​ൽ സേ​വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം 30 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​പേ​ക്ഷ​ക​ന് ലൈ​സ​ൻ​സ് ന​ൽ​കും. അ​പേ​ക്ഷ​ക​ളി​ൽ കു​റ​വു​ക​ളു​ണ്ടെ​ങ്കി​ൽ മൂ​ന്നു​ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ​ക​നെ നോ​ട്ടീ​സി​ലൂ​ടെ വി​വ​ര​മ​റി​യി​ക്കും. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ​യും പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വു​ക​ളി​ലും നി​ർ​ദേ​ശി​ക്ക​പ്പെ​ടാ​ത്ത രേ​ഖ​ക​ളൊ​ന്നും ഹാ​ജ​രാ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി.
ച​ർ​ച്ച​യി​ൽ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​ന്പി​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് ക​ണ്ണം​ചി​റ, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​ഷി എം. ​മാ​ണി, സെ​ക്ഷ​ൻ ക്ലാ​ർ​ക്ക് അ​ഞ്ജു ജോ​ണി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.