മെ​റ്റ​ലു​മാ​യി വ​ന്ന അ​ഞ്ചു ടോ​റ​സു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Tuesday, October 27, 2020 9:51 PM IST
നെ​ടു​ങ്ക​ണ്ടം: ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ പാ​സി​ല്ലാ​തെ മെ​റ്റ​ലു​മാ​യെ​ത്തി​യ അ​ഞ്ച് ടോ​റ​സ് ലോ​റി​ക​ൾ ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ 9.30-ന് ​നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ​നി​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. കോ​ത​മം​ഗ​ല​ത്തു​നി​ന്നും നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മെ​റ്റ​ലു​മാ​യി എ​ത്തി​യ​താ​ണ് ലോ​റി​ക​ൾ. വാ​ഹ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ ചാ​യ കു​ടി​ക്കാ​നാ​യി നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടു. പൊ​തു​നി​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്കു​ചെ​യ്ത ലോ​റി​ക​ളി​ൽ പാ​സി​ല്ലാ​ത്ത മെ​റ്റ​ലു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ത​ഹ​സി​ൽ​ദാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പി​ടി​ച്ചെ​ടു​ത്ത ലോ​റി​ക​ൾ ഉ​ടു​ന്പ​ൻ​ചോ​ല മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോം​പൗ​ണ്ടി​ലേ​ക്ക് മാ​റ്റി. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.