ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ൽ ലൈ​ബ്ര​റി ബ്ലോ​ക്കും സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സും ഉ​ദ്ഘാ​ട​നം​ചെ​യ്തു
Tuesday, October 27, 2020 9:51 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ച്ച ലൈ​ബ്ര​റി ബ്ലോ​ക്ക്, സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും കി​ഫ്ബി മു​ഖേ​ന​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.
കോ​ള​ജു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും അ​ക്കാ​ദ​മി​ക് വി​ക​സ​ന​ത്തി​നും കി​ഫ്ബി മു​ഖേ​ന 700 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ, സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ൾ, ല​ബോ​റ​ട്ട​റി​ക​ൾ, ലൈ​ബ്ര​റി​ക​ൾ, പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി ഹോ​സ്റ്റ​ൽ, സൗ​രോ​ർ​ജ ലാ​ബു​ക​ൾ, ക​മ്യൂ​ണി​റ്റി സ്കി​ൽ സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യെ​ല്ലാം ക​ലാ​ല​യ​ങ്ങ​ൾ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ രീ​തി രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഓ​ണ്‍​ലൈ​നാ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​വ. കോ​ള​ജി​ൽ ന​ട​ന്ന പ്രാ​ദേ​ശി​ക യോ​ഗ​ത്തി​ൽ കി​ഫ്ബി പ​ദ്ധ​തി​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ഡോ. ​വി. ക​ണ്ണ​ൻ, ന​ഗ​ര​സ​ഭ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മ​ഞ്ജു സ​തീ​ഷ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഒ.​സി. അ​ലോ​ഷ്യ​സ്, പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ മ​റി​യാ​മ്മ, കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​എ​സ്. ധ​ർ​മ​രാ​ജ​ൻ, വി.​ആ​ർ. സ​ജി, ജോ​യി പൊ​രു​ന്നോ​ലി​ൽ, ഷാ​ജി നെ​ല്ലി​പ്പ​റ​ന്പി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ണി, കോ​ള​ജ് യൂ​ണി​യ​ൻ പ്ര​തി​നി​ധി ടോ​ണി കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ര​ന്പ​രാ​ഗ​ത കേ​ര​ളീ​യ ശൈ​ലി​യി​ൽ നാ​ലു​കെ​ട്ട് മാ​തൃ​ക​യി​ൽ 5.37 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ര​ണ്ടു നി​ല​ക​ളി​ലാ​യി​ട്ടാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ലൈ​ബ്ര​റി ബ്ലോ​ക്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. റ​ഫ​റ​ൻ​സ് ഹാ​ൾ, ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി ഹാ​ൾ, റീ​ഡിം​ഗ് റൂം, ​ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക റ​ഫ​റ​ൻ​സ് വി​ഭാ​ഗം, റി​പോ​ഗ്രാ​ഫി​ക് സെ​ന്‍റ​ർ, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി 40000 പു​സ്ത​ക​ങ്ങ​ൾ, 5000 റ​ഫ​റ​ൻ​സ് ബു​ക്കു​ക​ൾ, 130-ല​ധി​ധി​കം ജേ​ർ​ണ​ലു​ക​ൾ, 200 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന വൈ​ഫൈ സൗ​ക​ര്യ​മു​ള്ള കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ ലൈ​ബ്ര​റി ബ്ലോ​ക്കി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
2.55 കോ​ടി രൂ​പ മു​ട​ക്കി മൂ​ന്നു നി​ല​ക​ളി​ലു​ള്ള ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളി​ലാ​യാ​ണ് സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 12 ക്വാ​ർ​ട്ടേ​ഴ്സു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഗ്രൂ​പ്പ് എ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ ര​ണ്ടു ബെ​ഡ് റൂം, ​ഒ​രു ഹാ​ൾ, ര​ണ്ട് ടോ​യ് ലെ​റ്റ്, അ​ടു​ക്ക​ള തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്.
7.13 കോ​ടി രൂ​പ ചെ​ല​വി​ൽ കി​ഫ്ബി പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ മൂ​ന്നു​നി​ല​യി​ലു​ള്ള അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക്, അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ​ക്കാ​യു​ള്ള ക്വാ​ർ​ട്ടേ​ഴ്സ്, ഗ​സ്റ്റ് ഹൗ​സ് എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.