ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ മാ​താ​വ് റി​മാ​ൻ​ഡി​ൽ
Tuesday, October 27, 2020 9:48 PM IST
കാ​ഞ്ഞാ​ർ:​ ന​വ​ജാ​ത ശി​ശു​വി​നെ പ​ന്നി​മ​റ്റം ഇ​മ്മാ​നു​വേ​ൽ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​നു മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​യ​ർ​ക്കു​ന്നം തേ​ത്തു​രു​ത്തേ​ൽ അ​പ​ർ​ണ (26) യെ​യാ​ണ് കാ​ഞ്ഞാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഭ​ർ​ത്താ​വ് അ​മ​ൽ​കു​മാ​റി​നെ ( 31) ഇ​ന്ന​ലെ റി​മാ​ന്‍റ് ചെ​യ്തി​രു​ന്നു.
അ​പ​ർ​ണ​യെ അ​റ​സ്റ്റ് ചെ​യ്ത് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ശേ​ഷം മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യും ന​ട​ത്തി. പ്ര​സ​വ​ശേ​ഷം തു​ണി​യി​ൽ പ​റ്റി​യി​രു​ന്ന ര​ക്ത​വും പ​രി​ശോ​ധി​ച്ചു. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ​ത് അ​പ​ർ​ണ​യെ തൃ​ശൂ​രി​ൽ വ​നി​ത​ക​ൾ​ക്കാ​യു​ള്ള കോ​വി​ഡ് സെ​ന്‍റ​റി​ൽ പാ​ർ​പ്പി​ച്ച​തി​നു ശേ​ഷം കാ​ക്ക​നാ​ട് വ​നി​ത ജ​യി​ലി​ലേ​ക്ക് മാ​റ്റും. ഇ​തി​നി​ടെ അ​പ​ർ​ണ​യും ഭ​ർ​ത്താ​വും ഉ​പേ​ക്ഷി​ച്ച കു​ഞ്ഞി​ന്‍റെ പി​താ​വ് പെ​രു​വ​ന്താ​നം സ്വ​ദേ​ശി ഏ​താ​നും മാ​സം മു​ൻ​പ് ജീ​വ​നൊ​ടു​ക്കി​യ​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​പ​ർ​ണ​യും ഇ​യാ​ളും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യ​ത്. പി​ന്നീ​ട് അ​പ​ർ​ണ ഇ​യാ​ളു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ലു​ണ്ടാ​യ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സി​നോ​ട് ദ​ന്പ​തി​ക​ൾ പ​റ​ഞ്ഞ​ത്. എ​സ്ഐ​മാ​രാ​യ പി.​ടി.​ബി​ജോ​യി, സ​ജി പി.​ ജോ​ണ്‍, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ശ്വ​തി, മു​ജീ​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.