അ​പ്ര​തീ​ക്ഷി​ത​മാ​യി ശ​ക്ത​മാ​യ മ​ഴ: കൂ​ടെ ഇ​ടി​മി​ന്ന​ൽ ഭീ​തി​യും
Tuesday, October 27, 2020 9:48 PM IST
തൊ​ടു​പു​ഴ: അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ന​ത്ത മ​ഴ. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്ത​ത്. മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ കൂ​ടെ​യെ​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​യി.
ഉ​യ​ർ​ന്ന മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ ഇ​ടി​യും മി​ന്ന​ലും അ​നു​ഭ​വ​പ്പെ​ട്ടു. തു​ലാ​മ​ഴ​യ്ക്ക് അ​ക​ന്പ​ടി​യാ​യി ക​ന​ത്ത ഇ​ടി​യും മി​ന്ന​ലു​മു​ണ്ടാ​കു​മെ​ന്ന് വൈ​ദ്യു​തി വ​കു​പ്പും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.
സാ​ധാ​ര​ണ തു​ലാ​മ​ഴ​ക്കു മു​ന്നോ​ടി​യാ​യെ​ത്തു​ന്ന മി​ന്ന​ലാ​ണ് ക​ടു​ത്ത പ്ര​ഹ​ര​ശേ​ഷി​യു​ള്ള​ത്. അ​പ​ക​ട സാ​ധ്യ​ത​യേ​റെ​യും ഉ​ച്ച​ക്കു ശേ​ഷം മ​ഴ​ക്കു മു​ന്നോ​ടി​യാ​യു​ണ്ടാ​കു​ന്ന മി​ന്ന​ലാ​ണ്. അ​തിശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലു​ണ്ടാ​കു​ന്ന സ​മ​യം അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് ഭൗ​മ​ശാ​സ്ത്ര വി​ദ​ഗ്ദ്ധ​രും പ​റ​യു​ന്നു.
മി​ന്ന​ലി​ൽ നി​ന്നു​ണ്ടാ​കു​ന്ന ശ​ക്ത​മാ​യ വൈ​ദ്യു​തി ഭൂ​മി​യി​ലേ​ക്ക് പാ​യു​ന്പോ​ൾ അ​പ​ക​ട സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​താ​ണ് വീ​ടു​ക​ൾ​ക്കും വ​ൻ​മ​ര​ങ്ങ​ൾ​ക്കും മി​ന്ന​ലേ​ൽ​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. മി​ന്ന​ലി​ൽ വീ​ടു​ക​ളു​ടെ ഭി​ത്തി​ക​ൾ, വാ​തി​ലു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ണ്ടു കീ​റി ന​ശി​ക്കാ​റു​ണ്ട്.
കൂ​ടാ​തെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി ന​ശി​ക്കും. വീ​ടു​ക​ളി​ലെ വ​യ​റിം​ഗു​ക​ളും ക​ത്തി ന​ശി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും മി​ന്ന​ലു​ള്ള സ​മ​യ​ത്ത് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ദ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. മി​ന്ന​ലു​ള്ള സ​മ​യ​ത്ത് തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ൽ​ക്കാ​തി​രി​ക്കു​ക, മ​ഴ​യു​ള്ള സ​മ​യ​ത്ത് ഒ​റ്റ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ അ​ഭ​യം തേ​ടാ​തി​രി​ക്കു​ക, വീ​ടു​ക​ളു​ടെ വാ​തി​ലി​നും ജ​ന​ലി​നും സ​മീ​പ​ത്ത് നി​ൽ​ക്കാ​തെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റു​ക, മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ലോ​ഹ ആ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ക്കു​ന്ന​ത് ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക, മി​ന്ന​ൽ സാ​ധ്യ​ത​യു​ള്ള സ​മ​യ​ത്ത് ഇ​ല​ക്ടോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രി​ക്കു​ക, വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക, ഫോ​ണി​ലൂ​ടെ​യും മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ​യു​മു​ള്ള സം​ഭാ​ഷ​ണം ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.