പോ​ലീ​സ് നാ​യ ഡോ​ണ​യ്ക്ക് ബ​ഹു​മ​തി
Tuesday, October 27, 2020 9:45 PM IST
തൊ​ടു​പു​ഴ: പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രൊ​ടൊ​പ്പം തെ​ര​ച്ചി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ പോ​ലീ​സ് നാ​യ ഡോ​ണ​യ്ക്ക് സം​സ്ഥാ​ന ബ​ഹു​മ​തി. ഇ​ടു​ക്കി പോ​ലീ​സി​ന്‍റെ ഡോ​ഗ്സ്ക്വാ​ഡി​ലെ ഡോ​ണ വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ 22ന് ​തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ൽ സം​സ്ഥാ​ന ഡോ​ഗ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ത്തി​യ സേ​വ​ന​ക്ഷ​മ​താ പ​രീ​ക്ഷ​യി​ൽ ഡോ​ണ​യ്ക്ക് സ്വ​ർ​ണ​പ്പ​ത​ക്കം ല​ഭി​ച്ചു.​തെ​ര​ച്ചി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് ഡോ​ണ വൈ​ദ​ഗ്ധ്യം നേ​ടി​യി​രി​ക്കു​ന്ന​ത്.​ ലാ​ബ്ര​ഡോ​ർ റി​ട്രീ​വ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​താ​ണ് ഈ ​നാ​യ. ഡോ​ണ​യ്ക്കൊ​പ്പം ഇ​ടു​ക്കി ഡോ​ഗ്സ്ക്വാ​ഡി​ലെ ഡോ​ളി എ​ന്ന നാ​യ​യും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഡോ​ളി ബീ​ഗി​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണ്.​

സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ (സ്നി​ഫ​ർ) അ​തി​വി​ദ​ഗ്ധ​യാ​ണ്.​ ബീ​ഗി​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യെ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പോ​ലീ​സി​ൽ പ​രി​ശീ​ല​നം ന​ൽ​കി സേ​വ​ന​ത്തി​നു നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.​ ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡി​ൽ ഇ​വ​ർ​ക്കു​പു​റ​മെ ജെ​നി,എ​സ്ത​ർ(​കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്ത​ൽ ട്രാ​ക്ക​ർ), ച​ന്തു(​സ്നി​ഫ​ർ), നീ​ലി, ലെ​യ്ക(​മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്ത​ൽ) എ​ന്നി​വ​രാ​ണ് മ​റ്റം​ഗ​ങ്ങ​ൾ. ​ഡോ​ണ​യ്ക്കു പ​രി​ശീ​ല​നം ന​ൽ​കി​യ ഡോ​ഗ് സ്ക്വാ​ഡ് ടീ​മം​ഗ​ങ്ങ​ളെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സാ​മി അ​ഭി​ന​ന്ദി​ച്ചു.​ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സ്ക്വാ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റോ​യി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​നി​ൽ കു​മാ​ർ, പി.​സി.​സാ​ബു, അ​ജി​ത് മാ​ധ​വ​ൻ, പി.​ആ​ർ.​ രാ​ജീ​വ്, ഇ.​എം.​ര​തീ​ഷ്, സ​ജി ജോ​ണ്‍, ര​ഞ്ജി​ത് മോ​ഹ​ൻ, ജെ​റി ജോ​ർ​ജ്, ദ​യാ​സ് ടി. ​ജോ​സ്, ടി.​ എ​ബി​ൻ, ടി.​ആ​ർ.​ അ​നീ​ഷ്, പ്ര​ദീ​പ്, ജു​ബി​ൻ വി.​ജോ​സ്,ആ​ർ.​ബി​നു എ​ന്നി​വ​രു​ൾ​പ്പെ​ട്ട ടീ​മാ​ണ് നാ​യ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

​പെ​ട്ടി​മു​ടി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഏ​റെ ശ്ര​ദ്ധേ​യ​നാ​യ വ​ള​ർ​ത്തു​നാ​യ കു​വി​യും ഇ​വ​രൊ​ടൊ​പ്പം ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡി​ൽ പ​രി​ശീ​ല​ന​ത്തി​ലു​ണ്ട്.