ഭൂ​പ​തി​വു നി​യ​മ ഭേ​ദ​ഗ​തി: റി​ലേ സ​മ​രം തു​ട​രു​ന്നു
Tuesday, October 27, 2020 9:45 PM IST
ചെ​റു​തോ​ണി: വ​ന​ഭൂ​മി​യോ​ടു ചേ​ർ​ന്നു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ആ​കാ​ശ​ദൂ​രം ജ​ന​വാ​സ​മേ​ഖ​ല​ക​ൾ ബ​ഫ​ർ സോ​ണാ​ക്കി മാ​റ്റാ​നു​ള്ള ക​ര​ട് നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് -എം (​ജോ​സ​ഫ്) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​പ​തി​വ് നി​യ​മ ഭേ​ദ​ഗ​തി​യാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 64-ാം ദി​വ​സ​ത്തെ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു ജോ​ർ​ജ്.
വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള 10 കി​ലോ​മീ​റ്റ​ർ ആ​കാ​ശ​ദൂ​രം ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ പ്ര​ത്യേ​ക ബ​ഫ​ർ സോ​ണാ​ക്കി മാ​റ്റി പ​രി​സ്ഥി​തി​സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​ഭി​പ്രാ​യം ചോ​ദി​ച്ച​പ്പോ​ഴാ​ണ് കേ​ര​ള സ​ർ​ക്കാ​ർ ബ​ദ​ൽ നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​ത്. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി വ​ന​ത്തി​നു​ള്ളി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ആ​കാ​ശ​ദൂ​രം ബ​ഫ​ർ​സോ​ണാ​ക്കി മാ​റ്റ​ണ​മെ​ന്നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വ​ന്യ​ജീ​വി​ക​ൾ​ക്ക് വ​ന​ത്തി​നു​ള്ളി​ൽ നി​ല​നി​ൽ​ക്കു​വാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​വാ​ൻ വ​നം​വ​കു​പ്പി​നു ക​ഴി​യ​ണം.
വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​ക​ണം. ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി​യം​ഗം വി.​എ. ഉ​ല​ഹ​ന്നാ​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​ക​രോ​ട്ട്, ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ദീ​പ് ജോ​ർ​ജ് എ​ന്നി​വ​ർ സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ഠി​ച്ചു.
യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, മു​ൻ എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​ൻ, ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം തോ​മ​സ് പെ​രു​മ​ന, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, യൂ​ത്ത ്ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് സി​ജോ ഇ​ല​ന്തൂ​ർ, കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ് കാ​ട്ടു​പാ​ലം, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. വി​ജ​യ​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടോ​മി തൈ​ലം​മ​നാ​ൽ, കെ ​എ​സ്ടി​എ​ഫ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സാ​ബു കു​ര്യ​ൻ, ഇ​ടു​ക്കി കാ​ർ​ഷി​ക വി​ക​സ​ന​ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗം ബെ​ന്നി പു​തു​പ്പാ​ടി, ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് കു​ന്ന​ത്ത്, ബി​ജു ജോ​ണ്‍, വാ​ഴ​ത്തോ​പ്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി കൊ​ച്ചു​കു​ടി, കെ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ർ. സ​ജീ​വ്കു​മാ​ർ, ദ​ളി​ത് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ര​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.