ജ​ന​സേ​വ​ന​ത്തി​ന്‍റെ പാ​ത​യി​ൽ വൊ​സാ​ർ​ഡ് 23-ാം വ​ർ​ഷ​ത്തി​ലേ​ക്ക്
Tuesday, October 27, 2020 9:45 PM IST
ക​ട്ട​പ്പ​ന: സാ​മൂ​ഹ്യ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി രൂ​പം​കൊ​ണ്ട വോ​ള​ന്‍റ​റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ ആ​ക്ഷ​ൻ ആ​ൻ​ഡ് റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് (വൊ​സാ​ർ​ഡ്) സാ​മൂ​ഹ്യ സേ​വ​ന​ത്തി​ന്‍റെ പാ​ത​യി​ൽ 22 ആ​ണ്ട് പി​ന്നി​ടു​ന്നു.
ദ​രി​ദ്ര​രു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി 1998-ൽ ​സ്ഥാ​പി​ത​മാ​യ വൊ​സാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ ക​രു​ത്താ​ർ​ജി​ച്ച ആ​യി​ര​ങ്ങ​ളാ​ണ് നേ​ർ​സാ​ക്ഷ്യ​ങ്ങ​ളാ​യു​ള്ള​ത്.
കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ​യും വി​ധ​വ​ക​ളു​ടെ​യും മാ​ന​സി​ക രോ​ഗി​ക​ളു​ടെ​യും കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​നാ​യി ന​ട​പ്പാ​ക്കി​വ​രു​ന്ന പ​ദ്ധ​തി​ക​ളി​ലൂ​ടെ വ​ലി​യൊ​രു വി​ഭാ​ഗ​ത്തെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ളാ​ണെ​ന്ന് വൊ​സാ​ർ​ഡ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ആ​ന്‍റ​ണി സി​എം​ഐ പ​റ​യു​ന്നു. 1998 ഒ​ക്ടോ​ബ​ർ 28-ന് ​സി​എ​സ്ഐ സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ തു​ട​ക്കം​കു​റി​ച്ച പ്ര​സ്ഥാ​നം ഇ​ന്ന് 22-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ക​യാ​ണ്.
640 സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളും നാ​ല്പ​തോ​ളം ഗ്രാ​മ​വി​ക​സ​ന സ​മി​തി​ക​ളു​മാ​ണ് ഇ​ന്ന് വൊ​സാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
കെ​ക​ഐ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി​ക​ൾ​വ​ഴി 1350 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ്ര​യോ​ജ​നം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ലും ആ​രം​ഭി​ച്ചു.
പ​ദ്ധ​തി​ക​ൾ​വ​ഴി ഭ​ക്ഷ്യോ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്ര​ദേ​ശ​ത്തെ നെ​ല്ല് ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ന​തു കൃ​ഷി​ക​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നും ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​ന​ത്തി​നും ആ​രോ​ഗ്യ പ​രി​പാ​ല​ന​വും ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞു. വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​വ​ഴി മ​ണ്ണ്, ജ​ല​സം​ര​ക്ഷ​ണം, വ​രു​മാ​ന​ദാ​യ​ക പ​ദ്ധ​തി​ക​ൾ​വ​ഴി 1200 കു​ടും​ബ​ങ്ങ​ളെ സ്വ​യം​പ​ര്യാ​പ്ത​രാ​ക്കി. മ​ണ്ണു​സം​ര​ക്ഷ​ണം, കൃ​ഷി​വി​ക​സ​നം, സോ​ളാ​ർ ലൈ​റ്റു​ക​ളു​ടെ വി​ത​ര​ണം, ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് നി​ർ​മാ​ണം, മെ​ച്ച​പ്പെ​ട്ട ന​ടീ​ൽ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം എ​ന്നി​വ​യി​ലൂ​ടെ പ്ര​ദേ​ശ​ത്തി​ന്‍റെ കാ​ർ​ഷി​ക സം​സ്കാ​രം മാ​റ്റി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് വൊ​സാ​ർ​ഡി​ന്‍റെ വോ​ള​ണ്ടി​യ​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ സ്ത്രീ​ശാ​ക്തീ​ക​ര​ണ​വും ശി​ശു ക്ഷേ​മ​വും ഗ്രാ​മ​വി​ക​സ​ന​വും ല​ക്ഷ്യം​വ​ച്ച് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ സ​മൂ​ഹ​ത്തെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.

ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ
പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​വും അ​വ​രു​ടെ സാ​മൂ​ഹി​ക​മാ​യ ഉ​ന്ന​മ​ന​വും സ​മൂ​ഹ്യ തു​ല്യ​ത​യും ഉ​റ​പ്പു​വ​രു​ത്തു​ക വ​ഴി അ​വ​രെ മു​ഖ്യ​ധാ​ര​യി​ൽ എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2002-ൽ ​വൊ​സാ​ർ​ഡ് ആ​രം​ഭി​ച്ച​താ​ണ്. ഇ​വ​രു​ടെ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്തു​ത​ല ഫെ​ഡ​റേ​ഷ​ൻ, ജി​ല്ലാ ഫെ​ഡ​റേ​ഷ​ൻ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. 2650 അം​ഗ​ങ്ങ​ളാ​ണ് ജി​ല്ലാ ഫെ​ഡ​റേ​ഷ​നി​ലു​ള്ള​ത്.

രൂ​പീ​ക​ര​ണ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും

ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ സം​സ്ഥാ​ന​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യി കേ​ര​ള സ്റ്റേ​റ്റ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഫോ​ർ ഡി​ഫ​റ​ന്‍റ്ലി ഏ​ബി​ൾ​ഡ് എ​ന്ന സം​സ്ഥാ​ന​ത​ല പ്ര​വ​ർ​ത്ത​ന സ​മി​തി​ക്ക് രൂ​പം​ന​ൽ​കി എ​ട്ടു​വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.
ദി​ശ ട്ര​സ്റ്റി​ന്‍റെ​യും ഇ​ത​ര ഏ​ജ​ൻ​സി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക പ​രി​ര​ക്ഷ​യ്ക്കാ​യി അ​വ​രി​ലെ വൈ​ക​ല്യ​ങ്ങ​ളെ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മെ​ഡി​ക്ക​ൽ അ​സ​സ്മെ​ന്‍റ് ക്യാ​ന്പു​ക​ൾ, മി​ക​ച്ച ചി​കി​ത്സാ പ​ദ്ധ​തി​ക​ൾ, ക​റ​ക്ഷ​ൻ സ​ർ​ജ​റി, മാ​ർ​ഗ​നി​ർ​ദ്ദേ​ശ ക്ലാ​സു​ക​ൾ, വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം, മ​രു​ന്നു ല​ഭ്യ​മാ​ക്ക​ൽ തു​ട​ങ്ങി​യ​വ ന​ട​പ്പി​ൽ​വ​രു​ത്തു​ന്നു​ണ്ട്.

മാ​ന​സി​ക രോ​ഗി​ക​ളു​ടെ
പു​ന​ര​ധി​വാ​സം

മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് കൗ​ണ്‍​സി​ലിം​ഗ്, പ​രി​ശീ​ല​നം, തെ​റാ​പ്പി, മാ​ന​സി​ക രോ​ഗം ഉ​ള്ള​വ​രു​ടെ മ​രു​ന്നു ല​ഭ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് പ്രോ​ഗ്രാം വ​ഴി ല​ഭ്യ​മാ​ക്ക​ൽ, കെ​യ​ർ​ടേ​ക്ക​ർ​മാ​ർ​ക്കു​ള്ള ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യും വൊ​സാ​ർ​ഡ് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.
കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ, മ​ദ്യ​പാ​നം, ആ​ത്മ​ഹ​ത്യാ​പ്ര​വ​ണ​ത, സം​ശ​യ​രോ​ഗം, മ​റ്റു വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യു​ള്ള​വ​ർ​ക്കു​ള്ള കൗ​ണ്‍​സി​ലിം​ഗ് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പി​ൽ​വ​രു​ത്തി​യി​ട്ടു​ണ്ട്.

സ​ർ​വീ​സ് പ്രൊ​വൈ​ഡിം​ഗ് സെ​ന്‍റ​ർ

ഗാ​ർ​ഹി​ക​പീ​ഡ​നം ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​ത്തി​ന്‍റെ പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​തി​ന് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി സ​ർ​വീ​സ് പ്രൊ​വൈ​ഡിം​ഗ് സെ​ന്‍റ​ർ ആ​രം​ഭി​ച്ച് ഇ​വ​ർ​ക്കു​വേ​ണ്ടി ഒ​രു അ​ഭി​ഭാ​ഷ​ക​യു​ടെ സ​ഹാ​യം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​മു​ണ്ട്. കൂ​ടാ​തെ കൗ​ണ്‍​സി​ലിം​ഗ്, നി​യ​മ​പ​രി​ര​ക്ഷ, താ​ൽ​ക്കാ​ലി​ക ഷെ​ൽ​ട്ട​ർ എ​ന്നി​വ​യും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ചൈ​ൽ​ഡ് ലൈ​ൻ ഇ​ടു​ക്കി

18 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ​യും സം​ര​ക്ഷ​ണ​വും നി​യ​മ​സ​ഹാ​യം, കൗ​ണ്‍​സി​ലിം​ഗ് സ​ർ​വീ​സു​ക​ൾ, അ​ടി​യ​ന്ത​ര ചി​കി​ത്സ, കു​ട്ടി​ക​ളു​ടെ പു​ന​ര​ധി​വാ​സം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ചൈ​ൽ​ഡ് ലൈ​നും പ്ര​വ​ർ​ത്തി​ക്കു​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ള്ള​വ​ർ​ക്ക് കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള നി​യ​മ​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക​ര​ണം വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ​യും ചൈ​ൽ​ഡ് ലൈ​ൻ ന​ട​പ്പി​ലാ​ക്കു​ന്നു.

ജ​ല​നി​ധി പ​ദ്ധ​തി

ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ലെ ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ വി​ജ​യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വൊ​സാ​ർ​ഡ് പ​ങ്കു​ചേ​ർ​ന്ന് ന​ട​പ്പി​ൽ വ​രു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ചാ​വ​റ ജ്യോ​തി വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി, വി​വി​ധ തൊ​ഴി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്കു​ള്ള സ​ഹാ​യ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യും ന​ട​പ്പി​ലാ​ക്കി​വ​രു​ന്നു. 2011-ലെ ​മി​ക​ച്ച ഭി​ന്ന​ശേ​ഷി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന അ​വാ​ർ​ഡ്, രാ​ജ​ഗി​രി കോ​ള​ജി​ന്‍റെ മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​വാ​ർ​ഡ്, ക​ണ്‍​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ണ്‍​സി​ൽ അ​വാ​ർ​ഡ്, വൈ​എം​സി​എ പു​ര​സ്കാ​രം എ​ന്നി​വ​യും വൊ​സാ​ർ​ഡി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.