വെ​ള്ളി​യാ​മ​റ്റ​ത്തെ അ​ശാ​സ്ത്രീ​യ​മാ​യ താ​രി​ഫ് വി​ല: പി​ൻ​വ​ലി​ക്ക​ണം കേ​ര​ള​കോ​ണ്‍​ഗ്ര​സ്: എം
Monday, October 26, 2020 10:29 PM IST
തൊ​ടു​പു​ഴ: വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജി​ലെ ബ്ലോ​ക്ക് ന​ന്പ​ർ 27, 28 എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ട്ട സ​ർ​വേ ന​ന്പ​റി​ൽ വ​രു​ന്ന ഭൂ​മി​യു​ടെ താ​രി​ഫ് വി​ല അ​ശാ​സ്ത്രീ​യ​മാ​യി പ​രി​ഷ്ക​രി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജി​ലെ ബ്ലോ​ക്കു​ക​ളി​ൽ വ​രു​ന്ന ഭൂ​മി​യു​ടെ ന​ല്ലൊ​രു ഭാ​ഗം മ​ല​മു​ക​ളും ചെ​ങ്കു​ത്താ​യ പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട​താ​ണ്. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും റോ​ഡ് സൗ​ക​ര്യം പോ​ലു​മി​ല്ല. അ​വി​ക​സി​ത മേ​ഖ​ല​യാ​യ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ക്ക​റി​ന് 45 ല​ക്ഷം രൂ​പ​യ്ക്ക​ടു​ത്താ​ണ് ഫെ​യ​ർ വാ​ല്യു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് അ​ശാ​സ്ത്രീ​യ​വും അ​പ്രാ​യോ​ഗി​ക​വു​മാ​ണ്.
കാ​ർ​ഷി​ക​മേ​ഖ​ല യാ​യ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഭൂ​മി ക്ര​യ​വി​ക്ര​യം ചെ​യ്യാ​ൻ അ​ന്യാ​യ​മാ​യ ഫീ​സ് കൊ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. മ​ല​മു​ക​ളി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ലു​മെ​ല്ലാം ഒ​രേ രീ​തി​യി​ലാ​ണ് താ​രി​ഫ് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ഹം, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, ക​ടം വീ​ട്ടു​ന്ന​തി​ന്, ആ​ശു​പ​ത്രി ചെ​ല​വ്, തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി വി​ൽ​പ്പ​ന ന​ട​ത്തി പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് ഉ​യ​ർ​ന്ന താ​രി​ഫ് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് മൂ​ലം ക​ഴി​യാ​തെ വ​രു​ന്നു. ര​ജി​സ്ട്രേ​ഷ​ൻ കാ​ര്യ​ങ്ങ​ൾ​ക്കാ​യി അ​മി​ത​മാ​യി ഫീ​സ് സ​ർ​ക്കാ​ർ ഈ​ടാ​ക്കു​ന്ന​ത് നി​മി​ത്തം ഭൂ​മി വാ​ങ്ങു​വാ​ൻ ആ​രും ത​യാ​റാ​കു​ന്നു​മി​ല്ല.
ഭൂ​ര​ഹി​ത​രാ​യ ആ​ളു​ക​ൾ​ക്ക് വീ​ട് നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി ഒ​രു തു​ണ്ട് ഭൂ​മി പോ​ലും വാ​ങ്ങാ​ൻ ക​ഴി​യാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്. വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജി​ലെ ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന ജ​ന​ങ്ങ​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി , റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ എ​ന്നി​വ​ർ മു​ഖാ​ന്തി​രം മു​ഖ്യ​മ​ന്ത്രി​യേ​യും റ​വ​ന്യൂ മ​ന്ത്രി​യേ​യും സ​മീ​പി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ലം വ​ന്ന് ചേ​ർ​ന്ന അ​പാ​ക​ത​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്ര​ഫ.​കെ.​ഐ ആ​ന്‍റ​ണി, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, അ​ഡ്വ ബി​നു തോ​ട്ടു​ങ്ക​ൽ, ബെ​ന്നി പ്ലാ​ക്കൂ​ട്ടം, മാ​ത്യു വാ​രി​കാ​ട്ട്, ജോ​സ് കു​ന്നും​പു​റം, ജോ​സ് ക​വി​യി​ൽ, ജോ​സി വേ​ളാ​ച്ചേ​രി, ലാ​ലി ജോ​സി, കു​ര്യാ​ച്ച​ൻ പൊ​ന്നാ​മ​റ്റം,സ​ജി മൈ​ലാ​ടി, ജ​സ്റ്റി​ൻ ചെ​ന്പ​ക​ത്തി​നാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.