മൂ​ന്നുനി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ക​യ​റി യുവാവിന്‍റെ ആ​ത്മ​ഹ​ത്യ​ാ ഭീ​ഷ​ണി
Monday, October 26, 2020 10:26 PM IST
തൊ​ടു​പു​ഴ: ആ​ത്മ​ഹ​ത്യ​ഭീ​ഷ​ണി മു​ഴ​ക്കി മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ക​യ​റി​യ പത്തൊന്പതുകാ​ര​ൻ നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും ആ​ശ​ങ്ക​യി​ലാ​ക്കി. ക​രി​ങ്കു​ന്ന​ത്ത് ഇ​ന്ന​ലെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. മു​ക​ളി​ൽ നി​ന്നും ചാ​ടു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ ഇ​യാ​ളെ ഏ​റെ നേ​ര​ത്തെ അ​നു​ന​യ ശ്ര​മ​ത്തി​നൊ​ടു​വി​ൽ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി​യെ​ങ്കി​ലും ഇ​തി​നു മു​ൻ​പ് ഇ​യാ​ൾ താ​ഴെ ഇ​റ​ങ്ങിയി​രു​ന്നു. പോ​ലീ​സ് പി​ന്നീ​ട് ഇ​യാ​ളെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന:
ബി​യ​ർ പാ​ർ​ല​റി​നെ​തി​രെ കേ​സ്

തൊ​ടു​പു​ഴ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് ബി​യ​ർ ആ​ന്‍റ് വൈ​ൻ പാ​ർ​ല​റി​നെ​തി​രെ കേ​സെ​ടു​ത്തു. തൊ​ടു​പു​ഴ റി​വ​ർ വ്യൂ ​ഹോ​ട്ട​ൽ ലൈ​സ​ൻ​സി​ക​ൾ​ക്കും ബാ​ർ​മാ​നു​മെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. 75,000 രൂ​പ പി​ഴ​യീ​ടാ​ക്കാ​ൻ എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ​ക്ക് ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ ശു​പാ​ർ​ശ ചെ​യ്തു.