പോ​ലീ​സി​ന്‍റെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തും: മു​ഖ്യ​മ​ന്ത്രി
Monday, October 26, 2020 10:26 PM IST
ഇ​ടു​ക്കി: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച മു​ട്ടം, കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ളാ പോ​ലീ​സി​ന് കാ​ലാ​നു​സൃ​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളും വി​ക​സ​ന​വു​മാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സാ​ങ്കേ​തി​ക വി​ദ്യ കൂ​ടി പോ​ലീ​സി​ന്‍റെ ഭാ​ഗ​മാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് പ​ണം ഒ​രു പ്ര​ശ്ന​മാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സൂ​ചി​പ്പി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​നോ​ടൊ​പ്പം സ്തു​ത്യ​ർ​ഹ്യ​മാ​യ സേ​വ​ന​മാ​ണ് പോ​ലീ​സ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ഇ​ത് തു​ട​ർ​ന്നും നി​ല​നി​ർ​ത്താ​നാ​വ​ണ​മെ​ന്നും ഇ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. മ​ന്ത്രി എം.​എം.​മ​ണി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി., എം​എ​ൽ​എ.​മാ​രാ​യ പി.​ജെ.​ജോ​സ​ഫ്, റോ​ഷി അ​ഗ​സ്റ്റി​ൻ, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബ​ഹ്റ, ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ എ​ഡി​ജി​പി ഡോ. ​ഷേ​ക്ക് ദ​ർ​വേ​ഷ് സാ​ഹേ​ബ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കു​ട്ടി​യ​മ്മ മൈ​ക്കി​ൾ, സി​ബി ജോ​സ്, പു​ഷ്പാ വി​ജ​യ​ൻ, ബി​ന്ദു ബി​നു, ടോ​മി കു​ന്നേ​ൽ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സാ​മി, അ​ഡി​ഷ​ണ​ൽ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​വി​ഡി​നെ തു​ട​ർ​ന്ന് മ​രി​ച്ച തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ സി.​കെ.​രാ​ജു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു.