ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം ഉ​ത്ത​ര​വ് കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്ന്
Monday, October 26, 2020 10:22 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​ർ​ക്ക് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള വ​ർ​ക്ക് ഫ്രം ​ഹോം പ​ദ്ധ​തി കേ​ര​ള​ത്തി​ലും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ഡി​ഫ​റ​ന്‍റ​ലി എ​ബി​ൽ​ഡ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (ഡി​എ​ഇ​എ) ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ വ​കു​പ്പി​ലു​ൾ​പ്പെ​ടെ ഇ​ത്ത​ര​ക്കാ​രെ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണം. കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും ന​ട​പ്പി​ലാ​ക്കു​ന്ന സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​ക​ൾ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗം സം​ഘ​ട​ന സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി​യും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​എ.​എ​സ്. ജോ​ബി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​കെ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി വ​ർ​ഗീ​സ്, സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സ​ലിം അ​ലി​ക്ക​ൽ, പ​ണ്ടു സി​ന്ധു, കെ ​ശ​ശി​കു​മാ​ർ, എ.​എ​സ്. രാ​ധ, എ​ൻ. അ​നി​ത, താ​ജ് പ​ത്ത​നം​തി​ട്ട, എ.​എ. ജ​മാ​ൽ, എം. ​സു​നി​ൽ​കു​മാ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.