ഡീ​ൻ കു​ര്യാ​ക്കോ​സ് നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ക്കും
Monday, October 26, 2020 10:22 PM IST
ക​ട്ട​പ്പ​ന: 1964-ലെ​യും 1993-ലെ​യും ഭൂ​മി​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ക​ട്ട​പ്പ​ന​യി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ക്കും. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗം പ്ര​ഹ​സ​ന​മാ​യി​രു​ന്നു​വെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.
ഇ​ടു​ക്കി​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് സ​മ​രം ശ​ക്താ​മാ​ക്കു​ക​യാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് നി​ര​വ​ധി സ​മ​ര​ങ്ങ​ൾ മു​ൻ​പ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഡീ​ൻ കു​ര്യാ​ക്കോ​സ് നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ക്കു​ന്ന​ത്. ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് എം​പി പ​റ​ഞ്ഞു.
ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ചെ​യ്യു​വാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എം. ആ​ഗ​സ്തി, ജോ​യി വെ​ട്ടി​ക്കു​ഴി, ജോ​യി തോ​മ​സ്, തോ​മ​സ് രാ​ജ​ൻ, എം.​എ​ൻ. ഗോ​പി, എ.​പി. ഉ​സ്മാ​ൻ, മ​നോ​ജ് മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.