മു​ട്ടം, കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ൻ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, October 25, 2020 10:13 PM IST
തൊ​ടു​പു​ഴ: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച മു​ട്ടം, കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ ഇ​ന്ന് രാ​വി​ലെ 10.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി എം.​എം.​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി., എം​എ​ൽ​എ​മാ​രാ​യ പി.​ജെ.​ജോ​സ​ഫ്, റോ​ഷി അ​ഗ​സ്റ്റി​ൻ, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബ​ഹ്റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

മു​ട്ട​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഴ​യ കെ​ട്ടി​ടം നി​ല​നി​ർ​ത്തി ഇ​തി​ന്‍റെ പി​ൻ​ഭാ​ഗ​ത്താ​ണ് പു​തി​യ മ​ന്ദി​രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്നു​ള്ള
84,90,000 രൂ​പ മു​ട​ക്കി​യാ​ണ് ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കാ​ഞ്ഞാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് കീ​ഴി​ൽ ഒൗ​ട്ട് പോ​സ്റ്റാ​യി പ്ര​വ​ർ​ത്തി​ച്ച് വ​ര​വേ 2016 ലാ​ണ് മു​ട്ട​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നാ​യി ഉ​യ​ർ​ത്തി​യ​ത്.

സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ 40 ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​ത്. 2019 ജ​നു​വ​രി​യി​ലാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

കു​ള​മാ​വി​ൽ 1.2 കോ​ടി മു​ട​ക്കി​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നാ​യി ഇ​രു​നി​ല കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 2019 ജ​നു​വ​രി​യി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

ഇ​ടു​ക്കി സ്റ്റേ​ഷ​ന് കീ​ഴി​ൽ ഒൗ​ട്ട് പോ​സ്റ്റാ​യി പ്ര​വ​ർ​ത്തി​ച്ച് വ​ര​വെ 1971 ലാ​ണ് കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നാ​യി ഉ​യ​ർ​ത്തി​യ​ത്. 2018ലെ ​പ്ര​കൃ​തി ദു​ര​ന്ത​ത്തി​നി​ടെ മ​ണ്ണി​ടി​ച്ചി​ലി​ൽ കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഇ​തേ തു​ട​ർ​ന്ന് സ​മീ​പ​ത്തെ ക​ഐ​സ്ഇ​ബി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

തൊ​ടു​പു​ഴ - പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് വ​ട​ക്കേ​പ്പു​ഴ ചെ​ക്ക് ഡാ​മി​ന് സ​മീ​പം കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് ഏ​ക്ക​ർ 35 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.