ഡി​എ​ഫ്സി സോ​ണ്‍ സ​മി​തി പ്ര​തി​ഷേ​ധി​ച്ചു
Sunday, October 25, 2020 10:13 PM IST
തൊ​ടു​പു​ഴ: ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ വി​ശു​ദ്ധ​മാ​യി ക​രു​തു​ന്ന മ​ത ചി​ഹ്ന​ങ്ങ​ളെ അ​പ​മാ​നി​ക്കു​ക​യും ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ വി​ശ്വാ​സ​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത​യ്ക്കെ​തി​രെ ഡി​എ​ഫ്സി കോ​ത​മം​ഗ​ലം സോ​ണ്‍ സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.
യേ​ഗ​ത്തി​ൽ സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ടോം ​ജെ. ക​ല്ല​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കി​ഴ​ക്കേ​ൽ, സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​യി ന​ടു​ക്കു​ടി, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ഷീ​ല രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ഡി​ഗോ​ൾ കൊ​ള​ന്പേ​ൽ, ട്ര​ഷ​റ​ൽ സി​ബി പൊ​തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഡി​എ​ഫ്സി പ്ര​തി​ഷേ​ധ യോ​ഗം

ക​രി​മ​ണ്ണൂ​ർ: ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​എ​ഫ്സി ക​രി​മ​ണ്ണൂ​ർ റീ​ജ​ണ്‍ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി. റ​വ.​ഡോ.​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ണ്ട​ത്തി​ൻ​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കി​ഴ​ക്ക​യി​ൽ, പ്ര​സി​ഡ​ന്‍റ് ടോം ​ജെ.​ക​ല്ല​റ​യ്ക്ക​ൽ, റീ​ജ​ണ്‍ ഭാ​ര​വാ​ഹി​ക​ളാ​യ ചെ​റി​യാ​ൻ വ​ല്യ​ത്ത്, ധീ​ബ​ർ കൂ​ന്താ​നം, ചാ​ക്കോ​ച്ച​ൻ പു​ത്ത​ൻ​പു​ര​യി​ൽ, ഫ്രാ​ൻ​സി​സ് മാ​ണി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.