കാ​ട്ടു​പ​ന്നി നെ​ൽ​കൃ​ഷി ന​ശി​പ്പിച്ചു
Sunday, October 25, 2020 10:13 PM IST
ചെ​റു​തോ​ണി: കാ​ട്ടു​പ​ന്നി നാ​ലേ​ക്ക​റോ​ളം സ്ഥ​ല​ത്തെ നെ​ൽ​കൃ​ഷി ന​ശി​ച്ചു. കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ എ​ന്ന​പേ​രി​ൽ മ​ണി​യാ​റ​ൻ​കു​ടി​യി​ലെ ഇ​രു​പ​തോ​ളം​പേ​ർ ചേ​ർ​ന്നു​ള്ള പു​ര​ഷ സ്വ​യം സ​ഹാ​യ​സം​ഘം ന​ട​ത്തി​യ നെ​ൽ​കൃ​ഷി​യാ​ണ് പ​ന്നി​കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.
വ​ട്ട​മേ​ട്, മ​ണി​യാ​റ​ൻ​കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ​ത്തേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഇ​വ​ർ കൃ​ഷി ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​രോ​രു​ത്ത​രും ഇ​രു​പ​തി​നാ​യി​രം രൂ​പ​വീ​തം മു​ട​ക്കി​യാ​ണ് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. വ​ളം, പ​ണി​ക്കൂ​ലി എ​ന്നി​വ​യ്ക്കു​പു​റ​മെ തു​ട​ർ കൃ​ഷി​ക്ക് വേ​ണ്ടി​വ​രു​ന്ന ഭീ​മ​മാ​യ തു​ക ക​ണ്ടെ​ത്താ​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്ന​തി​നി​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന കൃ​ഷി​നാ​ശം യു​വാ​ക്ക​ളെ മാ​ന​സി​ക​മാ​യി ത​ക​ർ​ത്തി​രി​ക്കു​ക​യാ​ണ്.
മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് കാ​ട്ടു​പ​ന്നി ശ​ല്യം.
കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ ന​ശി​ച്ച നെ​ൽ​കൃ​ഷി​ക്ക് കൃ​ഷി വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നാ​ണ് കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ സ്വ​യം സ​ഹാ​യ സം​ഘാം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.