മാ​രി​യി​ൽ ക​ലു​ങ്ക് പാ​ലം തു​റ​ക്കാൻ സാധ്യത
Sunday, October 25, 2020 10:13 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന മാ​രി​യി​ൽ ക​ലു​ങ്ക് പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യേ​റു​ന്നു. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല നി​ന്നി​രു​ന്ന ത​ട​സ​ങ്ങ​ൾ നീ​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യ​തോ​ടെ​യാ​ണ് പാ​ലം തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റി​യ​ത്.

അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി നി​ല നി​ന്നി​രു​ന്ന ത​ർ​ക്ക​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ച്ച് ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ഇ​നി അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള നാ​ട്ടു​കാ​രു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​കും. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​വി​ടെ പാ​ലം നി​ർ​മ്മി​ച്ച​ത്.

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ട് നി​ർ​മി​ച്ച പാ​ല​ത്തി​ൽ നി​ന്ന് കാ​ഞ്ഞി​ര​മ​റ്റം റോ​ഡി​ലേ​ക്കും അ​വി​ടെ നി​ന്നും കാ​രി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കും ബൈ​പാ​സ് നി​ർ​മി​ക്കാ​നും ല​ക്ഷ്യ​മി​ട്ടി​രു​ന്നു. തൊ​ടു​പു​ഴ ഭാ​ഗ​ത്തു നി​ന്നും കാ​ഞ്ഞി​ര​മ​റ്റ​ത്തേ​ക്കു​ള്ള ദൂ​രം ഒ​രു കി​ലോ​മീ​റ്റ​റോ​ളം കു​റ​യ്ക്കു​ന്ന​താ​ണ് പാ​ലം. ഇ​ടു​ക്കി റോ​ഡി​ൽ നി​ന്നു വ​രു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഇ​തു​വ​ഴി കാ​ഞ്ഞി​ര​മ​റ്റം ക്ഷേ​ത്രം, തെ​ക്കും​ഭാ​ഗം, അ​ഞ്ചി​രി, ഇ​ട​വെ​ട്ടി, ആ​ല​ക്കോ​ട് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പം ക​ട​ന്നു പോ​കാ​നും സാ​ധി​ക്കും. എ​ന്നാ​ൽ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്ന​തുമൂ​ലം ആ​റ​ര കോ​ടി മു​ട​ക്കി പൂ​ർ​ത്തി​യാ​ക്കി​യ പാ​ലം ഇ​തു​വ​രെ​യും ജ​ന​ത്തി​നു പ്ര​യോ​ജ​ന​മാ​കാ​തെ നി​ല നി​ൽ​ക്കു​ക​യാ​ണ്. അ​പ്രോ​ച്ച് റോ​ഡി​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ​ക്ക് പാ​ലം കൊ​ണ്ട് ല​ഭി​ക്കു​ന്ന​ത് ന​ട​പ്പാ​ല​ത്തി​ന്‍റെ പ്ര​യോ​ജ​നം മാ​ത്ര​മാ​യി​രു​ന്നു.

അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ൽ ഉ​ട​മ​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള ത​ട​സ​മാ​യി​രു​ന്നു ഇ​തു വ​രെ പ്ര​തി​ബ​ന്ധ​മാ​യി നി​ന്നി​രു​ന്ന​ത്. സ​ർ​ക്കാ​ർ ന്യാ​യ വി​ല ന​ൽ​കി​യാ​ൽ സ്ഥ​ലം വി​ട്ടു ന​ൽ​കാ​മെ​ന്ന് ഉ​ട​മ​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ വൈ​കി. ഇ​തി​നി​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹ്യാ​ഘാ​ത പ​ഠ​ന​വും ന​ട​ത്തി. ഇ​പ്പോ​ൾ കാ​ഞ്ഞി​ര​മ​റ്റം ഭാ​ഗ​ത്ത് നി​ന്ന് 200 മീ​റ്റ​റോ​ളം ഭാ​ഗ​ത്തെ സ്ഥ​ലം എ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​വും ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ച്ചു.

സ​ർ​വേ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി. ഇ​നി ലാ​ന്‍റ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ ഫോ​ർ-1 നോ​ട്ടി​ഫി​ക്കേ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചാ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാം. ഇ​തും വേ​ഗ​ത്തി​ലാ​ക്കി തൊ​ടു​പു​ഴ​യു​ടെ വി​ക​സ​ന​കു​തി​പ്പി​നു വേ​ഗം കൂ​ട്ടു​ന്ന പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ൽ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.