ഭി​ന്ന​ശേ​ഷി​കു​ട്ടി​ക​ളു​ടെ പ​രി​പാ​ല​നം: വെ​ബി​നാ​ർ
Friday, October 23, 2020 9:58 PM IST
ചെ​റു​തോ​ണി: സ​മ​ഗ്ര​ശി​ക്ഷ അ​റ​ക്കു​ളം ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് കാ​ല​യ​ള​വി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പ​രി​പാ​ല​നം എ​ങ്ങ​നെ​യാ​വ​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കാ​യി വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. സെ​ലി​ൻ വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം അ​മ്മി​ണി ജോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ടു​ക്കി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി. പ്ര​ഫ. ഡോ. ​ജ​നൈ​സ് മു​ണ്ടോ​ട​ൻ ക്ലാ​സ് ന​യി​ച്ചു. ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ധ​ന്യ പി. ​വാ​സു, അ​റ​ക്കു​ളം ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ മു​രു​ക​ൻ വി. ​അ​യ​ത്തി​ൽ, മി​നു ജേ​ക്ക​ബ്, ആ​ൻ​സി ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ
അ​പ​ക​ട​ത്തി​ൽപ്പെട്ടു

കു​ട​യ​ത്തൂ​ർ: കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​തി​ൽ ത​ക​ർ​ത്ത് ക്ഷേ​ത്ര​ത്തി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം.
മൂ​ല​മ​റ്റം ഭാ​ഗ​ത്തു നി​ന്നും തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ൽ ത​ക​ർ​ത്ത കാ​ർ ശ​രം​കു​ത്തി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന്‍റെ മ​തി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്.
കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട​ത് . മൂ​ല​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.