ആ​ർ​ടി​ഒ ഡ്രൈ​വ​ർ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു
Friday, October 23, 2020 9:58 PM IST
നെ​ടു​ങ്ക​ണ്ടം: ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഡ്രൈ​വ​ർ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. മൃ​ത​ദേ​ഹം മാ​റ്റാ​ൻ ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഡ്രൈ​വ​ർ​മാ​ർ എ​ത്തി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ട്ടം കോ​ള​നി പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡി​എം​ഒ​യ്ക്കും ഉ​ടു​ന്പ​ൻ​ചോ​ല ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യ്ക്കും ക​ത്ത് ന​ൽ​കി​യി​രു​ന്നു.
ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. പു​ഷ്പ​ക്ക​ണ്ടം സ്വ​ദേ​ശി​യാ​യ ആ​ൾ കോ​വി​ഡ് ഭേ​ദ​മാ​യ​തി​നു​ശേ​ഷം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും പോ​ലീ​സും ആം​ബു​ല​ൻ​സ് വി​ളി​ച്ചെ​ങ്കി​ലും ആ​രും എ​ത്തി​യി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി.
ആം​ബു​ല​ൻ​സ് ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ മൂ​ന്നു​മ​ണി​ക്കൂ​റോ​ളം മൃ​ത​ദേ​ഹം മ​രി​ച്ചു​കി​ട​ന്ന പു​ര​യി​ട​ത്തി​ൽ​നി​ന്നും നീ​ക്കാ​നാ​യി​ല്ല. ഇ​നി ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഡ്രൈ​വ​ർ​മാ​ർ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ജോ​യി​ന്‍റ് ആ​ർ​ടി​ഒ നി​ർ​ദേ​ശി​ച്ചു.
എ​ന്നാ​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.
സം​ഭ​വ​ദി​വ​സം ആം​ബു​ല​ൻ​സു​ക​ളെ​ല്ലാം മ​റ്റ് ഓ​ട്ട​ങ്ങ​ളി​ലാ​യി​രു​ന്നു. മൊ​ബൈ​ൽ നെ​റ്റു​വ​ർ​ക്കി​ന്‍റെ ത​ക​രാ​ർ മൂ​ല​മാ​ണ് പ​ല​രേ​യും ഫോ​ണി​ൽ ല​ഭ്യ​മാ​കാ​തി​രു​ന്ന​ത്.
ഇ​തി​നെ​യാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നി​സ​ഹ​ക​ര​ണ​മാ​യി ചി​ത്രീ​ക​രി​ച്ച​തെ​ന്നും ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഓ​ട്ട​ങ്ങ​ൾ​ക്കു പോ​കു​ന്പോ​ൾ പി​പി​ഇ കി​റ്റ്, ഗ്ലൗ​സ്, മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നീ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഡ്രൈ​വ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ജോ​യി​ന്‍റ് ആ​ർ​ടി​ഒ ജ​യേ​ഷ് കു​മാ​ർ, നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷി​ഹാ​ബ്, ര​ജി​മോ​ൻ സാ​ര​ഥീ​സ്, പി.​പി. പ്ര​സാ​ദ്, കെ.​എ. നി​സാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.