ദേ​വി​കു​ള​ത്ത് കെഎ​സ്ആ​ർ​ടി​സി​യു​ടെ ഹോ​ളി​ഡേ ഹോം ​വ​രു​ന്നു
Friday, October 23, 2020 9:58 PM IST
അ​ടി​മാ​ലി: ദേ​വി​കു​ള​ത്ത് കെ ​എ​സ്ആ​ർ​ടി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​തി​നേ​ഴ​ര സെ​ന്‍റ് സ്ഥ​ല​ത്ത് ഹോ​ളി​ഡേ ഹോം ​നി​ർ​മി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. കെ ​എ​സ്ആ​ർ​ടി​സി​ക്ക് സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ ഉ​ണ്ടാ​കാ​തെ പൊ​തു - സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത വ്യ​വ​സ്ഥ​യി​ലാ​ണ് ഹോ​ളി​ഡേ ഹോം ​നി​ർ​മി​ക്കു​ന്ന​ത്.

സ്ഥ​ലം 30 വ​ർ​ഷ​ത്തേ​ക്ക് ഹോ​ളി ഡേ ​ഹോം നി​ർ​മി​ക്കു​ന്ന​തി​നാ​യി വ്യ​ക്തി​ക്കോ, ഏ​ജ​ൻ​സി​ക്കോ പാ​ട്ട​ത്തി​ന് ന​ൽ​കും. അ​തി​നു​ശേ​ഷം പൂ​ർ​ണ​മാ​യും കെ ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ധീ​ന​ത​യി​ലാ​ക്കും. 30 വ​ർ​ഷ​വും മാ​സ​ത്തി​ൽ അ​ഞ്ചു​ദി​വ​സം അ​ഞ്ചു മു​റി​ക​ൾ​വീ​തം കെ ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ദി​വ​സേ​ന 100 രൂ​പ നി​ര​ക്കി​ൽ വാ​ട​ക​യ്ക്ക് ന​ൽ​ക​ണം. അ​തോ​ടൊ​പ്പം ഭ​ക്ഷ​ണ​ത്തി​നും ഡി​സ്കൗ​ണ്ട് ന​ൽ​ക​ണം. ബാ​ക്കി​വ​രു​ന്ന മു​റി​ക​ൾ പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന​വ​ർ​ക്ക് വി​നി​മ​യം ചെ​യ്യാം. അ​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കെ ​എ​സ് ആ​ർ​ടി​സി​യു​ടെ ഭൂ​മി സ്വ​കാ​ര്യ ക്ല​ബ് കൈ​യ​ട​ക്കി​വെ​ച്ചി​രു​ന്ന​ത് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഏ​റ്റെ​ടു​ത്തു.

തി​രു​വി​താം​കൂ​റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ന​ഗ​ര​മാ​ണ് ദേ​വി​കു​ളം. തി​രു​വി​താം​കൂ​റി​ന്‍റെ അ​ഞ്ചാ​മ​ത്തെ ജി​ല്ല, രാ​ജാ​ക്ക​ൻ​മാ​രു​ടെ ഒ​ഴി​വു​കാ​ല വ​സ​തി തു​ട​ങ്ങി​യ നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ൾ ദേ​വി​കു​ള​ത്തി​നു​ണ്ട്. സം​സ്ഥാ​ന​ത്ത് പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം ആ​രം​ഭി​ക്കു​ന്ന രാ​ജ ഭ​ര​ണ കാ​ല​ത്തു​ത​ന്നെ ദേ​വി​കു​ള​ത്തേ​ക്കും ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. കെ ​എ​സ്ആ​ർ​ടി​സി​ക്ക് മു​ൻ​പ് സം​സ്ഥാ​ന​ത്ത് പൊ​തു ഗ​താ​ഗ​തം ന​ട​ത്തി​യി​രു​ന്ന കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വ് ന​ൽ​കി​യ 17.5 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് അ​ന്ന് ദേ​വി​കു​ളം ഡി​പ്പോ സ്ഥി​തി​ചെ​യ്തി​രു​ന്ന​ത്.

ചെ​ങ്ങ​ന്നൂ​രി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തും​നി​ന്നും രാ​ത്രി വൈ​കി എ​ത്തി​യി​രു​ന്ന ബ​സു​ക​ൾ​ക്ക് സ്റ്റേ ​അ​നു​വ​ദി​ക്കു​ന്ന​തി​നു​കൂ​ടി​യാ​ണ് താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തു​ത​ന്നെ അ​ന്ന് സ്ഥ​ലം അ​നു​വ​ദി​ച്ച​ത്. 1980-ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ മൂ​ന്നാ​റി​ലേ​ക്ക് കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ആ​രം​ഭി​ക്കു​ന്ന​തു​വ​രെ ഇ​വി​ടെ​നി​ന്നാ​യി​രു​ന്നു സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്.

താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ ദേ​വി​കു​ള​ത്ത് ആ​ർ​ഡി​ഒ ഓ​ഫീ​സി​നു​മു​ന്നി​ൽ ഏ​റെ വാ​ണി​ജ്യ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് കെഎ​സ്ആ​ർ​ടി​സി​യു​ടെ ഈ ​സ്ഥ​ലം.ആ​കാ​ശ​വാ​ണി, കോ​ട​തി, ആ​ർ​ഡി​ഒ ഓ​ഫീ​സ്, താ​ലൂ​ക്ക് ഓ​ഫീ​സ്, ഡി​വി​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ്, ട്ര​ഷ​റി തു​ട​ങ്ങി​യ ഒ​ട്ടു​മി​ക്ക സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും സ്ഥി​തി​ചെ​യ്യു​ന്ന ഇ​വി​ടെ ധാ​രാ​ളം​പേ​ർ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും മ​റ്റു​മാ​യി എ​ത്തു​ന്നു​ണ്ട്. മ​ധു​ര​യി​ൽ​നി​ന്നും മൂ​ന്നാ​റി​ലേ​ക്ക് പോ​കു​ന്ന സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന ആ​ദ്യ ടൗ​ണും ദേ​വി​കു​ള​മാ​ണ്. ഇ​വി​ടെ​യു​ള്ള അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​നോ​ടു​ചേ​ർ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ള്ള ദേ​വ​സ്വം ഗ​സ്റ്റ് ഹൗ​സി​ൽ​പോ​ലും തി​ര​ക്കാ​ണ്. രാ​ജ​ഭ​ര​ണ​കാ​ല​ത്ത് മ​ഹാ​രാ​ജാ​വ് താ​മ​സി​ച്ചി​രു​ന്ന​തും പി​ന്നീ​ട് ഗ​വ​ർ​ണ​റു​ടെ ഒ​ഴി​വു​കാ​ല വ​സ​തി​യു​മാ​യ കൊ​ട്ടാ​ര​മാ​ണ് ഇ​ന്ന് ഗ​സ്റ്റ് ഹൗ​സാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്്. കെഎ​സ്ആ​ർ​ടി​സി​യു​ടെ ഹോ​ളി​ഡേ ഹോ​മി​നും വ​ള​രെ പ്രാ​ധാ​ന്യ​മു​ണ്ട്.