ഇ​ക്കോ​ഷോ​പ്പ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Friday, October 23, 2020 9:58 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​ടി​മാ​ലി കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി​യി​ൽ ഇ​ക്കോ ഷോ​പ്പ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ ക​രു​ത്തു​പ​ക​രാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഷോ​പ്പ് തു​റ​ന്നി​ട്ടു​ള്ള​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​സ​മീ​പം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ രാ​ജീ​വ് നി​ർ​വ​ഹി​ച്ചു. വി​ത്തു​ക​ൾ, വ​ള​ങ്ങ​ൾ, ജൈ​വ​കീ​ട​നാ​ശി​നി​ക​ൾ, മ​റ്റു കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും കു​റ​ഞ്ഞ വി​ല​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്നാ​ണ് ഇ​ക്കോ​ഷോ​പ്പ് ന​ട​ത്തി​പ്പു​കാ​ർ പ​റ​യു​ന്ന​ത്. ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഷോ​പ്പ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. വ​ർ​ഗീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​ൻ. സ​ഹ​ജ​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

അ​നു​സ്മ​ര​ണം

ചെ​റു​തോ​ണി: അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് ടി.​ജി. കു​ഞ്ഞു​മോ​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ന​ട​ന്നു. ഇ​ടു​ക്കി ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ജി. കു​ഞ്ഞു​മോ​ൻ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ർ​ട്ടി​ൻ അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ.​പി. ഉ​സ്മാ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി എം.​ഡി. അ​ർ​ജു​ന​ൻ, ടെ​ജോ കാ​ക്ക​നാ​ട​ൻ, ശ​ശി​ക​ല രാ​ജു, ജോ​ർ​ജ് മേ​ക്ക​മാ​ലി​ൽ, കെ.​എം. ജ​ലാ​ലു​ദീ​ൻ, ആ​ലീ​സ് ജോ​സ്, ജി​മ്മി മാ​പ്ര​യി​ൽ, അ​നി​ൽ വി​ശ്വം​ഭ​ര​ൻ, ബി​ജു കു​ഞ്ഞു​മോ​ൻ, സി​ജു താ​മ​ര​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.