വിദ്യാഭ്യാസ അവകാശ നിൽപ്പ് സമരത്തിന് ഐ​ക്യ​ദാ​ർ​ഢ്യം
Friday, October 23, 2020 9:54 PM IST
തൊ​ടു​പു​ഴ: ആ​ദി​വാ​സി ദ​ളി​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള സീ​റ്റു നി​ഷേ​ധ​ത്തി​നെ​തി​രെ ആ​ദി​ശ​ക്തി സ​മ്മ​ർ സ്കൂ​ളി​ന്‍റെ​യും ഗോ​ത്ര​മ​ഹാ​സ​ഭ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട്ടി​ൽ 24 ദി​വ​സം പി​ന്നി​ട്ട വി​ദ്യാ​ഭ്യാ​സാ​വ​കാ​ശ നി​ൽ​പ്പ് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സംസ്ഥാനത്തു ന​ട​ന്ന നി​ൽ​പ്പ് സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ മി​നി​സി​വി​ൽ സ്റ്റേ​ഷ​നു മു​ന്പി​ൽ വി​വി​ധ ആ​ദി​വാ​സി-​ദ​ളി​ത്, സ്ത്രീ, ​ പൗ​രാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യ നി​ൽ​പ്പ് സ​മ​രം ന​ട​ന്നു. ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ, കെ​ഡി​എ​സ്എ​സ്എ​സ്, ആ​ദി​വാ​സി ഫോ​റം, ബി​എ​സ്പി, കെ​ഡി​പി., ഫ്ര​റ്റേ​ണി​റ്റി ഇ​ടു​ക്കി, കെ​പി​എം​എ​സ്, അം​ബേ​ദ്ക്ക​ർ ജ​ന​പ​രി​ഷ​ത്ത്, ദ​ലി​ത് ഐ​ക്യ​സ​മി​തി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ പ​ങ്കെ​ടു​ത്തു.