പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
Friday, October 23, 2020 9:49 PM IST
ക​ട്ട​പ്പ​ന: പീ​ഡ​ന​ത്തി​നി​ര​യാ​യ ദ​ളി​ത് പെ​ണ്‍​കു​ട്ടി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ക​ട്ട​പ്പ​ന​യ്ക്കു സ​മീ​പ​മാ​ണ് സം​ഭ​വം.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് 16-കാ​രി​യാ​യ പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്. ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. 40 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ മ​നു മ​നോ​ജ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​ക്ക് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് മ​നു​വി​നെ​തി​രെ പോ​ലീ​സ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. മ​നു ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ, സി​ഐ. വി​ശാ​ൽ ജോ​ണ്‍​സ​ണ്‍, എ​സ്ഐ സ​ന്തോ​ഷ് സ​ജീ​വ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

തൈ ​വി​ത​ര​ണം

ഇ​ടു​ക്കി: സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​പ്ര​കാ​രം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മ​ര​ത്തൈ​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ harithakeralam.kcems.in വെ​ബ് സൈ​റ്റി​ൽ ന​വം​ബ​ർ ആ​റി​നു മു​ൻ​പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​പ്ര​കാ​രം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​ടു​ക്കി ജി​ല്ലാ സാ​മൂ​ഹ്യ വ​ന​വ​ൽ​ക​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റു​ടെ ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04862-232505, 9447979142