ഭൂ​പ​തി​വു നി​യ​മ ഭേ​ദ​ഗ​തി സ​മ​രം 60 ദി​വ​സം പി​ന്നി​ട്ടു
Friday, October 23, 2020 9:49 PM IST
ചെ​റു​തോ​ണി: അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​ന് ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ​പോ​ലും സ​മ​യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ഇ​ടു​ക്കി ഡി​സി​സി സെ​ക്ര​ട്ട​റി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എ​സ്.​ടി. അ​ഗ​സ്റ്റി​ൻ ആ​രോ​പി​ച്ചു.
ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി​യാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 60-ാം ദി​വ​സ​ത്തെ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കാ​മാ​ക്ഷി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി പു​തു​പ്പാ​ടി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ് കാ​ട്ടു​പാ​ലം, ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജു ജോ​ണ്‍ കാ​ലാ​പ​റ​ന്പി​ൽ, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി ജെ​യി​ൻ വാ​ഴ​യി​ൽ എ​ന്നി​വ​ർ സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ടി​ച്ചു.
മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​ടി. ജ​യ​കു​മാ​ർ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് -ഐ ​നേ​താ​ക്ക​ളാ​യ ദേ​വ​സ്യാ​ച്ച​ൻ മാ​റാ​മ​റ്റം, മാ​ണി കു​രു​വി​ള, കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, വി​ൻ​സെ​ന്‍റ് വ​ള്ളാ​ടി, കെ.​കെ. വി​ജ​യ​ൻ, ടോ​മി തൈ​ലം​മ​നാ​ൽ, ജോ​ർ​ജ് കു​ന്ന​ത്ത്, കെ.​ആ​ർ. സ​ജീ​വ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ ​എ​സ് സി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ബി​ൻ വാ​ട്ട​പ്പി​ള്ളി​ൽ സ​മാ​പ​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.