ആ​ശ്വാ​സ​ത്തോ​ടെ അ​ഞ്ചു​നാ​ട്ടി​ലെ ശീ​ത​കാ​ല ക​ർ​ഷ​ക​ർ
Friday, October 23, 2020 9:49 PM IST
മ​റ​യൂ​ർ: പ​ഴം- പ​ച്ച​ക്ക​റി ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്ക് ത​റ​വി​ല നി​ശ്ച​യി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ൽ കാ​ന്ത​ല്ലൂ​ർ, മ​റ​യൂ​ർ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ. ത​റ​വി​ല നി​ശ്ച​യി​ച്ച17 വി​ള​ക​ളി​ൽ ​എ​ട്ടി​ന​ങ്ങ​ളും കാ​ന്ത​ല്ലൂ​ർ, മ​റ​യൂ​ർ, വ​ട്ട​വ​ട പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ള​യു​ന്ന​വ​യാ​ണ്.

കാ​ബേ​ജ് -11, കാ​ര​റ്റ് -21 , ത​ക്കാ​ളി- 8 , ഉ​രു​ള​ക്കി​ഴ​ങ്ങ് -20 വെ​ളു​ത്തു​ള്ളി -139 , മ​ര​ച്ചീ​നി -12, ബീ​റ്റ്റൂ​ട്ട് -21 എ​ന്നി​ങ്ങ​നെ​യാ​ണ്  ത​റ വി​ല പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട അ​ഞ്ചു​നാ​ട്ടി​ലെ വി​ള​ക​ൾ. വെ​ളു​ത്തു​ള്ളി​ക്ക് ​മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വ​ടു​ക​പെ​ട്ടി മാ​ർ​ക്ക​റ്റി​ൽ ക​ർ​ഷ​ക​ർ ഉ​ത്പ്പ​ന്നം ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങി​യ സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​രു​ന്നു . വെ​ളു​ത്തു​ള്ളി​ക്ക് 139 ത​റ​വി​ല ​നി​ശ്ച​യി​ച്ച​ത് ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി.

മു​ൻ​കാ​ല​ങ്ങ​ളി​ൽ കാ​ബേ​ജ് ര​ണ്ട് രൂ​പ​ക്കും ബീ​ൻ​സ് 13 രൂ​പ​ക്കും  വി​ൽ​ക്കേ​ണ്ടി വ​ന്ന​വ​രാ​ണ് അ​ഞ്ചു​നാ​ട് മേ​ഖ​ല​യി​ലെ ശീ​ത​കാ​ല പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി  മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ൽ വ്യാ​പ​ക​മാ​യി  മ​ര​ച്ചീ​നി​യും വി​ള​വി​റ​ക്കി​യി​രു​ന്നു. അ​ധി​കം ഉ​ത്പാ​ദ​നം ഉ​ണ്ടാ​കു​ന്പോ​ൾ പ​ല​പ്പോ​ഴും വി​ല ത​ക​ർ​ച്ച നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ ന​ട​പ​ടി​യാ​ണ്  ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഹോ​ർ​ട്ടി കോ​ർ​പ്പ്, വെ​ജി​റ്റ​ബി​ൾ ആ​ന്‍റ് ഫ്രൂ​ട്ട് പ്രെ​മോ​ഷ​ൻ കൗ​ണ്‍​സി​ൽ വ​ഴി​യാ​ണ് പ​ച്ച​ക്ക​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ള​ക​ൾ കൂ​ടു​ത​ലാ​യും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ വ​ഴി സം​ഭ​രി​ക്കു​ന്ന​തി​നാ​ൽ വി​ല​യി​ടി​വെ​ന്ന ആ​ശ​ങ്ക​യി​ല്ലാ​തെ കൃ​ഷി​യി​റ​ക്കാ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.