കോ​വി​ഡ് ആ​ശ​ങ്ക: അ​ടി​മാ​ലി മേ​ഖ​ല​യി​ൽ ജാ​ഗ്ര​ത ക​ടു​പ്പി​ച്ചു
Thursday, October 22, 2020 11:57 PM IST
അ​ടി​മാ​ലി: കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​മേ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​മാ​ലി മേ​ഖ​ല​യി​ൽ ജാ​ഗ്ര​ത ക​ടു​പ്പി​ച്ച് പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും. പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, അ​ഞ്ച്, 18 വാ​ർ​ഡു​ക​ൾ ഭാ​ഗീ​ക​മാ​യി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​ട്ടു​ണ്ട്.
ഇ​വി​ട​ങ്ങ​ളി​ൽ അ​വ​ശ്യ​സാ​ധ​ന വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ൾ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി തു​റ​ക്കു​ന്ന​തൊ​ഴി​ച്ചാ​ൽ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പ്ര​ധാ​ന​പാ​ത​ക​ളി​ൽ​നി​ന്നു​മു​ള്ള ഉ​ൾ​വ​ഴി​ക​ളി​ൽ യാ​ത്രാ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ളോ​ട് ആ​ളു​ക​ൾ പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ടി​മാ​ലി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ ജോ​ർ​ജ് അ​ഭ്യ​ർ​ഥി​ച്ചു. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഇ​രു​ന്പു​പാ​ലം, പ​ത്താം​മൈ​ൽ മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ കോ​വി​ഡ് വ്യാ​പ​ന ഭീ​ഷ​ണി​യു​ള്ള​ത്. പ​ത്താം​മൈ​ലി​ൽ ഇ​ന്നും ഇ​രു​ന്പു​പാ​ല​ത്ത് നാ​ളെ​യും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

അ​ടി​മാ​ലി ടൗ​ണ്‍ പ​രി​ധി​യി​ലും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ടി​മാ​ലി വി​ല്ലേ​ജ് ഓ​ഫീ​സ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.