ലോ​ക്കാ​ട് ഗ്യാ​പ്പി​ലെ മ​ണ്ണി​ടി​ച്ചി​ൽ: ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വൈ​കു​ന്നു
Thursday, October 22, 2020 11:46 PM IST
മൂ​ന്നാ​ർ:​ കൊ​ച്ചി-​ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ പാ​ത​യു​ടെ വീ​തി കൂ​ട്ട​ൽ ജോ​ലി​ക​ൾ ന​ട​ന്നു വ​രു​ന്ന​തി​നി​ടെ ലോ​ക്കാ​ട് ഗ്യാ​പ്പി​ൽ മ​ണ്ണി​ടി​ഞ്ഞ് കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം വൈ​കു​ന്നു.​ജി​ല്ലാ ക​ള​ക്ട​റു​മാ​യി ക​രാ​റു​കാ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ർ​ച്ച​യി​ലും ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല.​
ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കാ​ൻ ക​രാ​റു​കാ​ര​ൻ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.​ഒ​ന്പ​തു​പേ​രു​ടെ കൃ​ഷി​യി​ട​മാ​ണ് മ​ണ്ണി​ടി​ച്ചി​ലി​ൽ ന​ശി​ച്ച​ത്.​ഇ​തി​ൽ മൂ​ന്നു പേ​രു​ടെ ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച് ഏ​ക​ദേ​ശ ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്പോ​ഴും ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ ഉ​റ​പ്പ് ഇ​നി​യും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.​പ​ട്ട​യ​വും കൈ​വ​ശ​ഭൂ​മി​യു​മു​ള്ള ക​ർ​ഷ​ക​ർ ഏ​ക്ക​റി​ന് 10 ല​ക്ഷം രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടതെ​ങ്കി​ലും ഏ​ക്ക​റി​ന് ര​ണ്ടു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​മെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.​ശേ​ഷി​ക്കു​ന്ന ആ​റു ക​ർ​ഷ​ക​രു​ടെ വി​ഷ​യ​ത്തി​ലും ന​ട​പ​ടി​യു​ണ്ടാ​കേ​ണ്ട​തു​ണ്ട്.
ഭാ​ഗി​ക​മാ​യി കൃ​ഷി ഭൂ​മി ന​ഷ്ട​പ്പെ​ട്ട ആ​റു പേ​രു​ടെ കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മു​ണ്ടാ​കേ​ണ്ട​തു​ണ്ട്.​ഗ്യാ​പ്പ് റോ​ഡി​നു താ​ഴ്‌ഭാ​ഗ​ത്തു​ള്ള കി​ള​വി​പ്പാ​റ​യി​ലെ ക​ർ​ഷ​ക​രാ​യ ഇ​വ​ർ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നോ​ടൊ​പ്പം കൃ​ഷി​ഭൂ​മി​യി​ലെ പാ​റ​ക​ളും മ​ണ്ണും നീ​ക്കം ചെ​യ്ത് വീ​ണ്ടു കൃ​ഷി​ക്ക് ഉ​പ​യു​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ത്തു​ന്നു​ണ്ട്.

മ​ണ്ണി​ടി​ച്ചി​ൽ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ എ​ൻ​ഐ​ടി ഉദ്യോഗ​സ്ഥ​രോ​ട് ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ അ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.​ സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ളും വ്യ​ക്ത​മാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ഷ​ക​ർ​ക്ക് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു.​അ​തേ സ​മ​യം ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം വൈ​കു​ന്ന​തി​നാ​ൽ ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ ജോ​ലി​ക​ളും എ​ങ്ങു​മെ​ത്താ​ത്ത സ്ഥി​തി​യാ​ണ്.