ഏ​ല​പ്പാ​റ വേ​സൈ​ഡ് അ​മി​നി​റ്റി സെ​ന്‍റ​ർ തു​റ​ന്നു
Thursday, October 22, 2020 11:46 PM IST
ഇ​ടു​ക്കി: ഏ​ല​പ്പാ​റ വേ​സൈ​ഡ് അ​മി​നി​റ്റി സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്രാ​ദേ​ശി​ക​മാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. 19 ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പീ​രു​മേ​ട് ടൂ​റി​സം സ​ർ​ക്യൂ​ട്ടി​ന് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ​താ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ ഉ​ട​ൻ തു​ട​ങ്ങു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ടി​പി​സി സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് പി.​എ​സ്. ഗി​രീ​ഷ്, വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ വാ​ഴൂ​ർ സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ വാ​ഗ​മ​ണ്‍ സ​ന്ദ​ർ​ശി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് 98 ല​ക്ഷം രൂ​പ ചെ​ല​വി​ൽ വാ​ഗ​മ​ണ്‍ - ഏ​ല​പ്പാ​റ റൂ​ട്ടി​ൽ വേ​സൈ​ഡ് അ​മി​നി​റ്റി സെ​ന്‍റ​ർ നി​ർ​മി​ച്ച​ത്.
കോ​ട്ട​യം - ക​ട്ട​പ്പ​ന റോ​ഡി​ലെ ഏ​ല​പ്പാ​റ ടൗ​ണി​ൽ​നി​ന്നും ഒ​രു​കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് വേ​സൈ​ഡ് അ​മി​നി​റ്റി സെ​ന്‍റ​റി​ലേ​ക്കു​ള്ള​ത്. ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് ടൂ​റി​സം വ​കു​പ്പി​ന് വി​ട്ടു​ന​ൽ​കി​യ 15 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സെ​ന്‍റ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ധു​നി​ക രീ​തി​യി​ൽ നി​ർ​മി​ച്ച സെ​ന്‍റ​റി​ൽ വി​ശ്ര​മ സം​വി​ധാ​നം, കോ​ഫി ഷോ​പ്പ്, പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, ടോ​യ് ലെ​റ്റ് സം​വി​ധാ​നം തു​ട​ങ്ങി​യ​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​തി​നു​പു​റ​മേ വേ​സൈ​ഡ് അ​മി​നി​റ്റി സെ​ന്‍റ​റി​ൽ​നി​ന്നും വാ​ഗ​മ​ണ്‍ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക്, മൊ​ട്ട​ക്കു​ന്ന്, പൈ​ൻ​വാ​ലി, പാ​ഞ്ചാ​ലി​മേ​ട്, പ​രു​ന്തും​പാ​റ, മൂ​ണ്‍​മ​ല, അ​ഞ്ചു​രു​ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പം എ​ത്താം. ഇ​വി​ടെ​നി​ന്നും തേ​ക്ക​ടി 75 കി​ലോ​മീ​റ്റ​ർ, മൂ​ന്നാ​ർ 70 കി​ലോ​മീ​റ്റ​ർ, മ​ല​ങ്ക​ര ജ​ലാ​ശ​യം 60 കി​ലോ​മീ​റ്റ​ർ യാ​ത്ര​യി​ൽ എ​ത്താ​നാ​വും.

പ്രാ​ദേ​ശി​ക​മാ​യി വ​രു​മാ​ന​വ​ർ​ധ​ന ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശീയ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​വും ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.