വ്യ​ാജ​രേ​ഖ ച​മ​ച്ച് സ​ന്പാ​ദി​ച്ച പ​ട്ട​യം റ​ദ്ദു​ ചെ​യ്തു
Thursday, October 22, 2020 11:42 PM IST
ചെ​റു​തോ​ണി: വ്യാ​ജ​രേ​ഖ ച​മ​ച്ച് സ​ന്പാ​ദി​ച്ച മൂ​ന്നേ​ക്ക​ർ ഭൂ​മി​യു​ടെ പ​ട്ട​യം ഇ​ടു​ക്കി (എ​ൽ​എ) സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ വി.​ആ​ർ. ല​ത റ​ദ്ദു​ചെ​യ്തു. ഭൂ​മി​യാം​കു​ളം സ്വ​ദേ​ശി ക​ല്ലാ​ച്ചേ​രി​ൽ സാ​ബു ദേ​വ​സ്യ​യു​ടെ പേ​രി​ൽ 15.02.2018-ൽ 0.2340 ​ഹെ​ക്ട​ർ വി​സ്തീ​ർ​ണ​മു​ള്ള എ​ൽ​എ-271/18ാം ന​ന്പ​ർ പ​ട്ട​യ​വും ഭാ​ര്യ ജോ​മോ​ൾ സാ​ബു​വി​ന്‍റെ പേ​രി​ൽ 16.02.018-ൽ 0.9525 ​ഹെ​ക്ട​ർ വി​സ്തീ​ർ​ണം​വ​രു​ന്ന എ​ൽ​എ 270/18ാം ന​ന്പ​ർ പ​ട്ട​യ​വു​മാ​ണ് റ​ദ്ദു ചെ​യ്ത​ത്.

ക​ല​യ​ത്തി​നാ​ൽ ബി​ജു ജോ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ബി​ജു​വി​ന്‍റെ പി​താ​വി​ന്‍റെ പേ​രി​ലു​ള്ള ന​ഗ​രം​പാ​റ ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ സം​യു​ക്ത പ​രി​ശോ​ധ​നാ ലി​സ്റ്റി​ലെ 481-ാം ന​ന്പ​ർ ജെ​വി ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ പ​ട്ട​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. 1979 ജൂ​ണ്‍ 25-ന് ​ബി​ജു​വി​ന്‍റെ പി​താ​വ് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ദ്ദേ​ഹം 15-09-1997-ൽ ​സാ​ബു​വി​ന് സ്ഥ​ലം വി​റ്റ​താ​യി വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യാ​ണ് പ​ട്ട​യം നേ​ടി​യ​ത്.

സ്ഥ​ല​ംകൈ​മാ​റ്റ ഉ​ട​ന്പ​ടി​യി​ലെ സാ​ക്ഷി​ക​ളും കൈ​പ്പ​ട സാ​ക്ഷി​യു​മെ​ല്ലാം വ്യാ​ജ​മാ​ണെ​ന്നും വ്യ​ക്ത​മാ​യ​തി​നെ​തു​ട​ർ​ന്നാ​ണ് പ​ട്ട​യം റ​ദ്ദു​ചെ​യ്ത് ഉ​ത്ത​ര​വു​ണ്ടാ​യ​ത്.