ഡോ​ക്ട​റെയും ഭാ​ര്യ​യെ​യും ആ​ക്ര​മി​ച്ച മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു
Thursday, October 22, 2020 11:42 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ ഗു​രു​ചി​ത്ര ആ​ശു​പ​തി ഉ​ട​മ ഡോ. ​വ​ര​ദ​രാ​ജ​നെ​യും ഭാ​ര്യയെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്തു. ഇ​ര​ട്ട​യാ​ർ മേ​ച്ചേ​രി​യി​ൽ ഷാ​ജി (52), മ​ക്ക​ളാ​യ ടോ​ണി (25), ടോം (24) ​എ​ന്നി​വ​രെ​യാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്ത​ത്.
പ​രി​ക്കേ​റ്റ ഡോ​ക്ട​ർ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​ക​ത്സ​യി​ലാ​ണ്.

അ​തി​രു​ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച രാ​ത്രി 7.45-ഓ​ടെ​യാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ ഡ്യൂ​ട്ടി​ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന ഡോ​ക്ട​റെ അ​യ​ൽ​വാ​സി മേ​ച്ചേ​രി ഷാ​ജി​യും മ​ക്ക​ളും​ചേ​ർ​ന്ന് മ​ര​ക്ക​ന്പു​കൊ​ണ്ട് ആ​ക്ര​മി​ച്ച​താ​യാ​ണ് കേ​സ്. നി​ല​വി​ളി​കേ​ട്ട് വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങി​വ​ന്ന ഡോ​ക്ട​റു​ടെ ഭാ​ര്യ​യെ​യും അ​ടി​ച്ചു​വി​ഴി​ച്ച​ശേ​ഷം വ​ഴി​യി​ലി​ട്ട് ച​വി​ട്ടി.
പ​രി​ക്കേ​റ്റ ഡോ​ക്ട​റെയും ഭാ​ര്യ​യെ​യും അ​യ​ൽ​വാ​സി​ക​ളും സൃ​ഹൃ​ത്തു​ക്ക​ളും​ചേ​ർ​ന്ന് ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​യ​ൽ​വാ​സി​യു​ടെ​യും ഡോ​ക്ട​റു​ടെ​യും സ്ഥ​ല​ത്തി​ന്‍റെ അ​തി​രി​ലെ വ​ഴി​യി​ലൂ​ടെ പോ​കു​ന്ന ഓ​ട അ​യ​ൽ​വാ​സി അ​ട​ച്ച​തി​നെ​തു​ട​ർ​ന്ന് ര​ണ്ടു​മാ​സം മു​ൻ​പു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ ക​ട്ട​പ്പ​ന ഐ​എം​എ പ്ര​തി​ഷേ​ധി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. അ​നി​ൽ പ്ര​ദീ​പ് ആ​വ​ശ്യ​പ്പെ​ട്ടു.