സ​ാമൂ​ഹ്യവി​രു​ദ്ധ​രെ​ക്കൊ​ണ്ട് നാ​ട്ടു​കാ​ർ പൊ​റു​തി​മു​ട്ടി
Thursday, October 22, 2020 11:42 PM IST
ക​ട്ട​പ്പ​ന: സ​ാമൂ​ഹ്യ​വി​രു​ദ്ധ ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ. വാ​ഴ​വ​ര പ​ള്ളി​നി​ര​പ്പി​ൽ​നി​ന്നും നി​ർ​മ​ലാ​സി​റ്റി​ക്കു​ള്ള വ​ഴി​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ജ​പ്പാ​ൻ കു​ടി​വെ​ള്ള ടാ​ങ്ക് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ​മൂ​ഹ്യ​വി​രു​ദ്ധ​ർ താ​വ​ള​മ​ടി​ച്ചി​രി​ക്കു​ന്ന​ത്. മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​മാ​യി എ​ത്തു​ന്ന യു​വാ​ക്കൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യ​മാ​യി മാ​റു​ക​യാ​ണ്.
വി​ജ​ന​മാ​യ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ രാ​ത്രി​യി​ലും പ​ക​ലും ഇ​വി​ടെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടു​ക​യാ​ണ്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​പോ​ലും മ​ദ്യ​പാ​നി​ക​ളും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ഇ​വി​ടെ​യെ​ത്താ​റു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ഴി​ന​ട​ക്കാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടാ​ണ്. മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും വി​ൽ​പ​ന​കേ​ന്ദ്രം കൂ​ടി​യാ​ണി​വി​ടം.
ജ​പ്പാ​ൻ കു​ടി​വെ​ള്ള ടാ​ങ്കും പ​രി​സ​ര​വും വി​ജ​ന​മാ​യ​തി​നാ​ൽ അ​ക​ലെ​നി​ന്ന് പോ​ലീ​സ് വ​ന്നാ​ൽ​പോ​ലും ഇ​വ​ർ ര​ക്ഷ​പെ​ടു​ക​യാ​ണ്. പോ​ലീ​സും എ​ക്സൈ​സും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഇ​വി​ടു​ത്തെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.