അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി റോ​ഡി​ൽ വ​ൻ​ഗ​ർ​ത്തം
Thursday, October 22, 2020 11:42 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ പ​ള്ളി​ക്ക​വ​ല​യ്ക്കു​സ​മീ​പം റോ​ഡ് സൈ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ക​ട്ട​പ്പ​ന - കു​ട്ടി​ക്കാ​നം സം​സ്ഥാ​ന പാ​ത​യി​ലാ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നോ സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നോ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു​വ​ന്നാ​ൽ ഒ​രു വാ​ഹ​നം നി​ർ​ത്തി ഒ​രു​വാ​ഹ​നം ക​ട​ത്തി​വി​ട്ട ശേ​ഷ​മേ മ​റ്റേ വാ​ഹ​ന​ത്തി​നു ഇ​തു​വ​ഴി പോ​കാ​നാ​കൂ.
കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​പോ​ലും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന ഗ​ർ​ത്തം ഉ​ട​ന​ടി അ​ട​ച്ച് മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.