തൈ​ക​ൾ എത്തി, പ​ക്ഷേ വേ​രു പി​ടി​ക്കു​ന്നി​ല്ല
Thursday, October 22, 2020 11:23 PM IST
തൊ​ടു​പു​ഴ: ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ഒ​രു കോ​ടി ഫ​ലവൃ​ക്ഷ തൈ​ക​ൾ പ​ദ്ധ​തി വേ​രു പി​ടി​ക്കു​ന്നി​ല്ല. പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ലെ പി​ഴ​വു​ക​ൾ മൂ​ലം കൃ​ഷി​ഭ​വ​നു​ക​ളി​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് തൈ​ക​ളാ​ണ് കെ​ട്ടി​ക്കി​ട​ന്ന ു ന​ശി​ക്കു​ന്ന​ത്.

ഗു​ണ നി​ല​വാ​ര​മി​ല്ലാ​ത്ത​തും കൃ​ഷി​ക്കാ​ർ​ക്ക് വ​രു​മാ​നം ഉ​റ​പ്പ് ന​ൽ​കാ​ത്ത​തും മി​ക്ക കൃ​ഷി​യി​ട​ത്തി​ലും ഉ​ള്ള​തു​മാ​യ തൈ​ക​ൾ വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച​തി​നാ​ൽ പ​ദ്ധ​തി ല​ക്ഷ്യ​പ്രാ​പ്തി​യി​ലേ​ക്ക് എ​ത്താ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. വേ​ണ്ട​ത്ര ആ​സൂ​ത്ര​ണ​മി​ല്ലാ​തെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തി​നാ​ൽ സ​ർ​ക്കാ​രി​ന്‍റെ കോ​ടി​ക​ളാ​ണ് വെ​ള്ള​ത്തി​ലാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ചി​ങ്ങം ഒ​ന്നി​ന് ക​ർ​ഷ​ക ദി​ന​ത്തി​ലാ​ണ് പ​ദ്ധ​തി​യു​ടെ സം​സ്ഥാ​നത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. 2020 - 2021 വ​ർ​ഷ​മാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ കാ​ല​യ​ള​വ്. പ​ദ്ധ​തി പ്ര​കാ​രം ഒ​രുവ​ർ​ഷ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത് ഒ​രു കോ​ടി ഫ​ല വൃ​ക്ഷ​ത്തൈ​ക​ൾ ന​ട​ണം.
പ്ലാ​വ്, മാ​വ്, മാ​ത​ളം, പ​നീ​ർ​ചാ​ന്പ, റം​ബൂ​ട്ടാ​ൻ, അ​വ​ക്കാ​ഡോ, ഓ​റ​ഞ്ച്, ക​ട​ച്ച​ക്ക, മാം​ഗോ​സ്റ്റി​ൻ, ചാ​ന്പ, പ​പ്പാ​യ, നേ​ന്ത്ര​ൻ​വാ​ഴ, ഞാ​ലി​പ്പൂ​വ​ൻ വാ​ഴ, നാ​ര​കം, മു​രി​ങ്ങ, പാ​ഷ​ൻ ഫ്രൂ​ട്ട്, പേ​ര, ആ​ത്ത, വാ​ള​ൻ​പു​ളി, കു​ടം​പു​ളി, ക​റി​വേ​പ്പി​ല തു​ട​ങ്ങി 21 ഇ​നം ഫ​ല വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു പ​ദ്ധ​തി. കൂ​ടു​ത​ലും ക​ർ​ഷ​ക​ർ​ക്കും വ​രു​മാ​നം ഉ​റ​പ്പു ന​ൽ​കു​ന്ന​താ​യി​രി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ഉ​ദ്ദേ​ശ്യം. ഇ​തി​ൽ ഗ്രാ​ഫ്റ്റ് ചെ​യ്ത തൈ​ക​ൾ വേ​ണ​മെ​ങ്കി​ൽ ക​ർ​ഷ​ക​ർ വി​ല ന​ൽ​ക​ണം.

കൃ​ഷി​ഭൂ​മി​ക്ക് അ​നു​യോ​ജ്യ​മാ​യ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട്ടു​പി​ടി​പ്പി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. വീ​ട്ടു​വ​ള​പ്പു​ക​ൾ​ക്കു പു​റ​മെ പാ​ത​യോ​ര​ങ്ങ​ൾ, പൊ​തു സ്ഥ​ല​ങ്ങ​ൾ സ​ർ​ക്കാ​ർ കെ​ട്ടി​ട വ​ളപ്പുക​ൾ, സ്കൂ​ൾ കോ​ന്പൗ​ണ്ടു​ക​ൾ, വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട്ടുപി​ടി​പ്പി​ക്കാ​നും ല​ക്ഷ്യം വ​ച്ചു.

ഒ​രു കൃ​ഷി​ഭ​വ​നി​ലേ​ക്ക് വി​വി​ധ​യി​ന​ത്തി​ൽ​പ്പെ​ട്ട 5000നും 10000​നും ഇ​ട​യി​ൽ തൈ​ക​ളാ​ണെ​ത്തു​ന്ന​ത്. കൂ​ടു​ത​ലാ​യും എ​ത്തി​ച്ച​ത് മു​രി​ങ്ങ, പാ​ഷ​ൻ ഫ്രൂ​ട്ട്, പേ​ര, ആ​ത്ത, പ​പ്പാ​യ, വാ​ള​ൻ​പു​ളി എ​ന്നി​വ​യാ​യി​രു​ന്നു. ഇ​തി​നോ​ട് ക​ർ​ഷ​ക​ർ കൂ​ടു​ത​ൽ താ​ത​്പ​ര്യം കാ​ണി​ച്ചി​ല്ല. പ്ലാ​വി​ൻ തൈ​ക​ൾ കു​രു മു​ള​പ്പി​ച്ച് ഉ​ത്പ്പാ​ദി​പ്പി​ച്ച ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​വ​യാ​ണ് എ​ത്തി​ച്ച​ത്. വാ​ള​ൻ പു​ളി പോ​ലു​ള്ള​വ 10 സെ​ന്‍റി​ൽ ഒ​ന്ന് മാ​ത്ര​മേ ന​ടാ​വൂ.

സ്ഥ​ല ല​ഭ്യ​ത കൂ​ടു​ത​ലു​ള്ള​വ​ർ മാ​ത്ര​മാ​ണ് പു​ളി ന​ടു​ന്ന​ത്. എ​ന്നാ​ൽ ഓ​രോ കൃ​ഷി​ഭ​വ​നി​ലും നൂ​റു​ക​ണ​ക്കി​ന് വാ​ള​ൻ​പു​ളി തൈ​ക​ളാ​ണ് വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.
ബ​ഡ്, ഗ്രാ​ഫ്റ്റ് തു​ട​ങ്ങി​യ രീ​തി​ക​ൾ അ​വ​ലം​ബി​ച്ച് ത​യാ​റാ​ക്കി​യ ഹൈ​ബ്രീ​ഡ് തൈ​ക​ളാ​യി​രു​ന്നെ​ങ്കി​ൽ ക​ർ​ഷ​ക​ർ തൈ​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഗ്രാ​ഫ്റ്റ് ചെ​യ്ത തൈ​ക​ൾ വ​ള​രെ കു​റ​ച്ചാ​ണ് എ​ത്തി​യ​ത്. ഇ​തി​നു 25 ശ​ത​മാ​നം പ​ണ​വും ക​ർ​ഷ​ക​ർ ന​ൽ​ക​ണം.
ഓ​രോ കൃ​ഷി​ഭ​വ​നി​ലും ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച​ല്ല തൈ​ക​ൾ എ​ത്തി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് തൈ​ക​ൾ ഫാ​മു​ക​ളി​ൽ നി​ന്ന് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ഇ​റ​ക്കു​ന്ന​തി​നു​ള്ള കൂ​ലി പ​ഞ്ചാ​യ​ത്തു​ക​ൾ കൃ​ഷി​ഭ​വ​ന് ന​ൽ​കും.

ഇ​ത്ത​ര​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഫ​ണ്ട് ന​ൽ​കാ​ത്ത​യി​ട​ങ്ങ​ളി​ൽ തൈ​ക​ൾ തി​രി​ച്ച​യയ്​ക്ക​രു​തെ​ന്ന നി​ബ​ന്ധ​ന ഉ​ള്ള​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ സ്വ​ന്തം കൈ​യി​ലെ പ​ണം മു​ട​ക്കി​യാ​ണ് ഇ​റ​ക്കു​ന്ന​ത്. മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ ചി​ല പ​ഞ്ചാ​യ​ത്തു​ക​ൾ ഫ​ണ്ട് ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ചി​രു​ന്നു.