പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​കാ​ൻ കാ​ര​ണം ദീ​ർ​ഘ​വീ​ക്ഷ​ണമില്ലായ്മ
Thursday, October 22, 2020 11:22 PM IST
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ഷ​ക​ർ കൃ​ഷി​ഭ​വ​നു​ക​ളി​ലേ​ക്കും മ​റ്റും എ​ത്താ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. അ​തി​നാ​ൽ തൈ​ക​ൾ ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ൽ കു​റേ​ക്കൂ​ടി വി​ത​ര​ണം ചെ​യ്യാ​മാ​യി​രു​ന്നു​വെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തി​ന് ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് തൈ​ക​ളാ​ണ് വി​വി​ധ കൃ​ഷി​ഭ​വ​നു​ക​ളി​ൽ കി​ട​ന്ന് ന​ശി​ക്കു​ന്ന​ത്. പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​താ​യി ഉ​റ​പ്പ് വ​രു​ത്താ​ൻ ഓ​രോ കൃ​ഷി ഭ​വ​നിലും ഇ​റ​ക്കി​യ ആ​യി​ര​ക്ക​ണ​ക്കി​ന് തൈ​ക​ൾ കൈ​പ്പ​റ്റി​യ ക​ർ​ഷ​ക​രു​ടെ പേ​രുവി​വ​ര​ങ്ങ​ൾ അ​വ​രു​ടെ ഒ​പ്പ് ശേ​ഖ​രി​ച്ച് കൃ​ഷി വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ലേ​ക്ക് അ​യയ്​ക്ക​ണം.

എ​ന്നാ​ൽ ഇ​റ​ക്കി​യ​തി​ൽ 90 ശ​ത​മാ​നം തൈ​ക​ളും ക​ർ​ഷ​ക​ർ കൈ​പ്പ​റ്റാ​ത്ത​തി​നാ​ൽ കൃ​ഷി​ഭ​വ​ൻ കോ​ന്പൗ​ണ്ടു​ക​ളി​ൽ കൂ​ടി​ക്കി​ട​ന്ന് ന​ശി​ക്കു​ക​യാ​ണ്. ചി​ല ഉ​ന്ന​ത കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ​യും ദീ​ർ​ഘ​വീ​ക്ഷ​ണ കു​റ​വു​മാ​ണ് പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​തി​നി​ടെ തൈ​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു​ള്ള നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് കൃ​ഷി​ഭ​വ​നു​ക​ളി​ൽ നി​ന്നും ഇ​ന്നു മു​ത​ൽ തൈ​ക​ൾ ഏ​റ്റു വാ​ങ്ങ​ണ​മെ​ന്ന് ചി​ല കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.