പ​ച്ച​ക്ക​റി വി​ല കു​തി​ക്കു​ന്നു: ക​ണ്ണെ​രി​യി​ച്ച് സ​വാ​ള​യും ഉ​ള്ളി​യും
Thursday, October 22, 2020 11:22 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം സാ​ധാ​ര​ണ​ക്കാ​ർ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ൽ ന​ട്ടം തി​രി​യു​ന്ന ഘ​ട്ട​ത്തി​ൽ കു​ടും​ബ​ബ​ജ​റ്റു​ക​ളു​ടെ താ​ളം തെ​റ്റി​ച്ച് പ​ച്ച​ക്ക​റി വി​ല കു​തി​ച്ചു​യ​രു​ന്നു. ജ​ന​ങ്ങ​ളു​ടെ ക​ണ്ണെ​രി​യി​ച്ചാ​ണ് സ​വാ​ള​യ്ക്കും ഉ​ള്ളി​യ്ക്കും ദി​വ​സേ​ന​യെ​ന്നോ​ണം വി​ല ഉ​യ​രു​ന്ന​ത്. മ​റ്റ് പ​ച്ച​ക്ക​റി ഉ​ത്പന്ന​ങ്ങ​ൾ​ക്കും ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വ​ലി​യ വി​ല​ക്ക​യ​റ്റ​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

പ​ച്ച​ക്ക​റി വി​പ​ണി​യി​ൽ ഒ​രാ​ഴ്ച്ച​ക്കി​ടെ​യാ​ണ് ഉ​ത്പന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ ഇ​ത്ര​യ​ധി​കം വ​ർ​ധ​ന​വു​ണ്ടാ​യ​ത്. അ​ഞ്ചു മു​ത​ൽ 30 രൂ​പ വ​രെ​യു​ള്ള വി​ല വ്യ​ത്യാ​സ​മാ​ണ് ഓ​രോ ഉ​ത്പന്ന​ത്തിനും ഉ​ണ്ടാ​യ​ത്. ഇ​തി​നി​ടെ ഒ​രേ പ​ച്ച​ക്ക​റി ഉ​ത്പന്ന​ങ്ങ​ൾ​ക്ക് പ​ല ക​ട​ക​ളി​ലും വ്യ​ത്യ​സ്ത വി​ല ഈ​ടാ​ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.

സ​വാ​ള​യാ​ണ് വി​ല ക​യ​റു​ന്ന​തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. കി​ലോ​യ്ക്ക് 90-95 നി​ര​ക്കി​ലാ​ണ് സ​വാ​ള വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​ത്. ഏ​താ​നും മാ​സം മു​ന്പ് സ​വാ​ള​യ്ക്ക് വി​ല​യി​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ആ​റും ഏ​ഴും കി​ലോ സ​വാ​ള 100 രൂ​പ​യ്ക്ക് വി​ൽ​പ്പ​ന ന​ട​ന്നി​രു​ന്നു. ചു​വ​ന്നു​ള്ളി വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​ത് 100-110 രൂ​പ​യ്ക്കാ​ണ്.

ദി​വ​സേ​ന അ​ഞ്ചു രൂ​പ നി​ര​ക്കി​ൽ ഇ​വ​യു​ടെ വി​ല വ​ർ​ധി​ക്കു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. കാ​ര​റ്റ്-90, ബീ​ൻ​സ് -56, ത​ക്കാ​ളി -36, വെ​ണ്ട​യ്ക്ക -30, പാ​വ​യ്ക്ക -60, മു​രി​ങ്ങ​യ്ക്ക-100, കോ​വ​യ്ക്ക- 40, മ​ത്ത​ങ്ങ-30, ചേ​ന- 30, പ​ട​വ​ല​ങ്ങ-40, കോ​ളി ഫ്ള​വ​ർ -48, കാ​ബേ​ജ് -56, വ​ഴു​ത​ന​ങ്ങ-48, ബീ​റ്റ്റൂ​ട്ട് -50, വെ​ള്ള​രി​യ്ക്ക-25, ഇ​ഞ്ചി -50, വ​ള്ളി​പ്പ​യ​ർ -60, പ​ച്ച​മു​ള​ക് -60 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ ഉ​ത്പന്നത്തിന്‍റെ നി​ല​വി​ലെ വി​ൽ​പ്പ​ന വി​ല. എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വി​ല ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് വി​പ​ണി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

കേ​ര​ള​ത്തി​ലെ ക​ന്പോ​ള​ത്തി​ലേ​ക്ക് പ​ച്ച​ക്ക​റി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​ത്പന്ന​ങ്ങ​ൾ എ​ത്താ​ത്ത​താ​ണ് വി​ല കു​തി​ച്ചു ക​യ​റാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഇ​വി​ടെ ക​ന​ത്ത മ​ഴ മൂ​ലം ഉ​ണ്ടാ​യ വി​ള നാ​ശ​ത്തോ​ടെ പ​ച്ച​ക്ക​റി ല​ഭ്യ​ത കു​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് വി​ല കു​തി​ച്ചു​യ​ർ​ന്ന​ത്. ഇ​തി​നു പു​റ​മെ ജി​ല്ല​യി​ലെ പ്രാ​ദേ​ശി​ക കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ച്ച​ക്ക​റി​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തും വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ വി​ല പി​ടി​ച്ചു നി​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​നു പു​റ​മെ പ​ച്ച​ക്ക​റി​ക​ട​ക​ളി​ൽ പ​ല ത​ര​ത്തി​ൽ വി​ല ഈ​ടാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ളും ഏ​റി​യി​ട്ടു​ണ്ട്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ച്ച​ക്ക​റി​ക​ട​ക​ളു​ടെ മു​ൻ​വ​ശ​ത്ത് വി​ല​നി​ല​വാ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രു​ന്നു.
എ​ന്നാ​ൽ പ​രി​ശോ​ധ​ന കു​റ​ഞ്ഞ​തോ​ടെ ക​ട​ക​ളു​ടെ മു​ൻ​ഭാ​ഗ​ത്ത് പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന വി​ല​വി​വ​ര പ​ട്ടി​ക പ​ല ക​ച്ച​വ​ട​ക്കാ​രും എ​ടു​ത്തു മാ​റ്റി.