വാ​ഗ​മ​ണ്ണി​ലെ​ത്താ​ൻ ഹ​രി​ത ചെ​ക്ക്പോ​സ്റ്റ് ക​ട​ക്ക​ണം
Thursday, October 22, 2020 11:19 PM IST
ഇ​ടു​ക്കി: വാ​ഗ​മ​ണ്ണി​ന്‍റെ അ​ഞ്ച് പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളും ഹ​രി​ത​ചെ​ക്ക് പോ​സ്റ്റു​ക​ളാ​ക്കി. പ്ലാ​സ്റ്റി​ക്കും കു​പ്പി​യും ക​ട​ലാ​സും തു​ട​ങ്ങി വാ​ഗ​മ​ണ്ണി​ന്‍റെ മ​നോ​ഹ​ര ഭൂ​പ്ര​കൃ​തി​ക്ക് ഹാ​നി​വ​രു​ത്തു​ന്ന യാ​തൊ​ന്നും അ​വി​ടെ​യെ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ഹ​രി​ത ചെ​ക്കു പോ​സ്റ്റും ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ​യും നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ആ​ദ്യ ഹ​രി​ത ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നാ​ണ് വാ​ഗ​മ​ണ്‍.

ഹ​രി​ത ചെ​ക്ക്പോ​സ്റ്റി​ൽ പ​ത്തു​രൂ​പ പ്ര​വേ​ശ​ന ഫീ​സും ഈ​ടാ​ക്കും. തു​ണി​സ​ഞ്ചി​യോ മ​റ്റ് പ്ര​കൃ​തി സൗ​ഹൃ​ദ ഉത്പ​ന്ന​ങ്ങ​ളോ വാ​ങ്ങ​ണ​മെ​ങ്കി​ൽ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​ത്തെ ഗ്രീ​ൻ കൗ​ണ്ട​റു​ക​ളി​ൽ അ​തി​നും സൗ​ക​ര്യ​മു​ണ്ട്. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ ഗ്രീ​ൻ​ഷോ​പ്പു​ക​ൾ വേ​റെ​യു​മു​ണ്ട്. വെ​ള്ളം കു​ടി​ച്ച കു​പ്പി​ക​ൾ വ​ഴി​യി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള ബോ​ട്ടി​ൽ ബൂ​ത്തു​ക​ളി​ൽ നി​ക്ഷേ​പി​ക്കാം.

യ​ഥാ​സ​മ​യം അ​ത് നീ​ക്കാ​ൻ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളു​ണ്ട്. ഇ​വ​യെ​ല്ലാം സം​ഭ​രി​ച്ചു സൂ​ക്ഷി​ക്കു​ന്ന​തി​ന് ര​ണ്ടു സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളും (മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ ഫെ​സി​ലി​റ്റി) സു​സ​ജ്ജ​മാ​ണ്. അ​വി​ടെ ത​രം​തി​രി​ച്ച് സൂ​ക്ഷി​ക്കു​ന്ന അ​ജൈ​വ പാ​ഴ് വ​സ്്തു​ക്ക​ൾ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ക്ലീ​ൻ​കേ​ര​ള ക​ന്പ​നി നീ​ക്കം​ചെ​യ്യും.